ഓപ്പോയുടെ ആദ്യ ഫ്ളിപ്പ് ഫോള്‍ഡബിള്‍ ഫോണായ ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്ളിപ്പ് വിപണിയില്‍
ഓപ്പോയുടെ ആദ്യ ഫ്ളിപ്പ് ഫോള്‍ഡബിള്‍ ഫോണായ ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്ളിപ്പ് വിപണിയില്‍. ഇന്നലെ ആഗോള വിപണിയില്‍ ഇത് അവതരിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഇത് ചൈനീസ് വിപണിയില്‍ എത്തിയിട്ടുണ്ടായിരുന്നു. ക്ലാംഷെല്‍ മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണ്‍ ആണിത്.
120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, അലൂമിനിയം ഫ്രെയിം, ഹാസില്‍ബ്ലാഡിന്റെ 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകള്‍, 4300 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ മുഖ്യ സവിശേഷതകളായുള്ളത്.
ചൈനീസ് പതിപ്പിനെ പോലെ തന്നെ മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 9000+ പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്.
അതേസമയം ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 13.0 യിലാണ് ഓപ്പോ ഫൈന്‍ഡ് എന്‍2 ഫ്ളിപ്പിന്റെ പ്രവര്‍ത്തനം. 6.8 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് എല്‍ടിപിഒ അമോലെഡ് പ്രൈമറി ഡിസ്പ്ലേയാണ് ഇതിന്.
120 ഹെര്‍ട്സ് ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണം ഉണ്ട്. എച്ച്ഡിആര്‍+ പിന്തുണയുള്ള ഡിസ്പ്ലേയാണിത്. അലൂമിനിയത്തില്‍ നിര്‍മിതമാണ് ഇതിന്റെ ഫ്രെയിം. 3.26 ഇഞ്ച് വലിപ്പമുള്ള കവര്‍ ഡിസ്പ്ലേയ്ക്ക് 382 ഃ 720 പിക്സല്‍ റസലൂഷന്‍.
നേരത്തെ സൂചിപ്പിച്ച പോലെ ക്ലാംഷെല്‍ മാതൃകയില്‍ മടക്കുന്ന ഫോണില്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9000+ പ്രൊസസര്‍ ചിപ്പാണുള്ളത്. നാല് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്ഗ്രേഡുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഉറപ്പ് നല്‍കുന്നുണ്ട് കമ്പനി.
https://www.facebook.com/Malayalivartha