ഒടുവിൽ ഇന്ത്യയിലെ ജീവനക്കാരെയും പിരിച്ചുവിട്ട് ഗൂഗിൾ. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന 453 ജീവനക്കാരെ ഗൂഗിൾ ഇന്ത്യ പിരിച്ചുവിട്ടു.... ഗൂഗിൾ ഇന്ത്യയുടെ ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ജീവനക്കാർക്ക് പിരിച്ചുവിട്ടത് അറിയിച്ചുകൊണ്ടുള്ള ഇമെയിൽ അയച്ചതായാണ് സൂചന....

കഴിഞ്ഞ മാസം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻക്. ചെലവ് ചുരുക്കുന്നതിനുള്ള ഭാഗമായി, 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് അതിന്റെ മൊത്തം ജീവനക്കാരുടെ 6 ശതമാനം. ഇത് സംബന്ധിച്ച മെയിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ജീവനക്കാർക്ക് അയച്ചിരുന്നു.
"ഞങ്ങൾ ഇതിനകം തന്നെ യുഎസിലെ ജീവനക്കാർക്ക് പിരിച്ചു വിടലിനെ കുറിച്ചുള്ള ഇമെയിൽ അയച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ, പ്രാദേശിക നിയമങ്ങളും രീതികളും കാരണം ഈ പ്രക്രിയയ്ക്ക് കൂടുതൽ സമയമെടുക്കും," സുന്ദർ പിച്ചൈ പറഞ്ഞു.
വരും മാസങ്ങളിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകളായിരിക്കും ഇന്ത്യയിൽ നടക്കുക. അടുത്ത മാസങ്ങളിൽ ടെക് മേഖലയിൽ പിരിച്ചുവിടലുകളുടെ ഒരു പരമ്പര ഉണ്ടായേക്കാം. ടെക് ഭീമൻമാരായ ആൽഫബെറ്റ്, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവ വൻതോതിലുള്ള പിരിച്ചുവിടൽ ആരംഭിച്ചിട്ടുണ്ട്.
ജനുവരിയിൽ, മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു, അതായത് അതിന്റെ ഏകദേശം തൊഴിലാളികളുടെ ഏകദേശം 5 ശതമാനം. ആഗോളതലത്തിൽ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, നവംബറിൽ, ലോകമെമ്പാടുമുള്ള 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ട്വിറ്റർ സി ഇ ഒ ഇലോൺ മസ്‌കും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏകദേശം 3700 ജീവനക്കാരാണ് ട്വിറ്ററിൽ നിന്നും പുറത്തായത്.
https://www.facebook.com/Malayalivartha