സുബി എല്ലാം മുൻകൂട്ടി അറിഞ്ഞു..? സമയം അറിയാനായി ജനുവരിയിൽ, ജ്യോത്സ്യനെ തേടി എത്തിയ അവസാന സന്ദേശം

കൊച്ചി ചേരാനെല്ലൂർ ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ മൃതദേഹം സംസ്കരിച്ചത്. സഹോദരൻ എബി സുരേഷ് ചിതയ്ക്ക് തീകൊളുത്തി. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോഴും സുബിയുടെ ഓര്‍മകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.
സുബിയുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്ന ഗായിക റിമി ടോമി 'ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സുബിയുടെ ചിത്രവും റിമി പങ്കുവെച്ചു. മാസങ്ങള്‍ക്ക് മുമ്പ് റിമിയുടെ വീട്ടില്‍ അതിഥിയായെത്തിയതിന്റെ വീഡിയോ സുബി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സുബി തന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് എന്തിനായിരുന്നു എന്ന് അറിയില്ലെന്നും വ്യക്തമാക്കി ജ്യോത്സ്യന്‍ ഹരി പത്തനാപുരവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.
'വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ച് സംസാരിച്ചത്. പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു... സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു. സുബിയുടെ ഇപ്പോഴത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണമെന്ന് പറഞ്ഞു.... ചെല്ലാം എന്ന് ഉറപ്പും കൊടുത്തു....
പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞു. എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട് മെസേജ് അയക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. ആ അയച്ച മെസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നുണ്ട്. എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്..?' 'എന്ത് സമയമാകും ചോദിക്കാൻ ഇരുന്നത്. മരണമേ.... വല്ലാതെ പേടിപ്പെടുത്തുന്നു' എന്നെഴുതി കൊണ്ടാണ് ഹരി പത്താനാപുരം കുറിപ്പ് അവസാനിപ്പിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു സുബി.
ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. ഇതിനുശേഷമാണ് സംസ്കാരത്തിനായി ചേരാനല്ലൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു.
കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ പരിഗണിക്കാനിരിക്കെയാണു മരണം. എല്ലാ അവസ്ഥയിലും കരൾ മാറ്റിവെക്കൽ സാധ്യമല്ല. അവയവമാറ്റത്തിന് നടപടിക്രമത്തിൽ കാലതാമസമുണ്ടായിട്ടില്ല. പരിശോധനകൾക്ക് ശേഷമാണ് സുബിക്ക് കരൾ മാറ്റിവെക്കേണ്ടതാണെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം ദാതാവിനെ കണ്ടെത്തി. സ്വീകർത്താവിനും ദാതാവിനും ടെസ്റ്റുകൾ നടത്തി.
മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കിയിരുന്നു' എന്നാണ് രാജഗിരി ആശുപത്രിയിലെ സുപ്രണ്ട് സണ്ണി പറഞ്ഞത്. കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ വൻ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.
https://www.facebook.com/Malayalivartha