ഞങ്ങളായിട്ട് ഫെബ്രുവരിയിൽ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചില്ല: അടുത്ത് തന്നെ വിവാഹം കഴിക്കാമെന്ന് ഒരു തീരുമാനം ഉണ്ടായിരുന്നു... ഏഴ് പവന്റെ താലി സുബിയുടെ 'അമ്മ' വാങ്ങുമെന്ന് പറഞ്ഞു:- ഇനി അമ്മയെ നോക്കണമെന്ന് രാഹുൽ....

കേരളക്കരയെ അത്രയധികം വേദനയിലാഴ്ത്തി കൊണ്ടായിരുന്നു അപ്രതീക്ഷിതമായി നടി സുബി സുരേഷിന്റെ വിയോഗം. ആ വേദനയിൽ നിന്ന് പലരും മുക്തരായിട്ടില്ല. സുബി വിവാഹത്തിന് വേണ്ടി ഒരുങ്ങിയിരിക്കുമ്പോഴാണ് ഈ വേര്‍പാടുണ്ടാവുന്നതെന്ന് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ചാനല്‍ പരിപാടിയിലൂടെയാണ് വിവാഹത്തെ കുറിച്ച് സുബി പറഞ്ഞത്. അന്ന് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുബിയുടെ പ്രതിശ്രുത വരൻ കൂടിയായിരുന്ന രാഹുൽ.
ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു രാഹുലിന്റെ തുറന്ന് പറച്ചിൽ. ഫെബ്രുവരിയില്‍ വിവാഹമെന്ന് ഞങ്ങളായിട്ട് തീരുമാനിച്ചില്ല, ഞങ്ങളെക്കാളും വീട്ടുകാര്‍ക്കായിരുന്നു ഇഷ്ടം. അധികം വൈകാതെ നമുക്ക് നോക്കിയാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു. പക്ഷേ അപ്പോഴെക്കും ഒരുപാട് പരിപാടികള്‍ വന്നു. അതൊക്കെ കഴിയട്ടേ, എപ്പോഴും ഇതേ മുഖം തന്നെയല്ലേ കണ്ടോണ്ട് ഇരിക്കുന്നതെന്നാണ് സുബി തമാശയായി അന്ന് പറഞ്ഞിരുന്നത്. അടുത്ത് തന്നെ വിവാഹം കഴിക്കാമെന്ന് ഒരു തീരുമാനം ഉണ്ടായിരുന്നു എന്നത് സത്യമാണെന്ന് രാഹുല്‍ പറയുന്നു.
സുബിയെ ഇരുപത് വര്‍ഷത്തോളമായിട്ട് അറിയാം. കണ്ട് പരിചയം ഉണ്ടായിരുന്നു. പക്ഷേ വലിയ പ്രണയമായിരുന്നില്ല. രണ്ടാളും കല്യാണം കഴിച്ചിട്ടില്ലല്ലോ, എങ്കില്‍ പിന്നെ നമുക്ക് വിവാഹം കഴിച്ചാലെന്താ എന്ന് ചോദിക്കുകയായിരുന്നു. അമ്മയായിരുന്നു സുബിയ്ക്ക് എല്ലാം. അവര്‍ പറഞ്ഞാലേ ബാക്കി എന്തും ഉള്ളു. അവനെ ഇഷ്ടപ്പെട്ടോ എന്ന് അമ്മ പറഞ്ഞത് കൊണ്ടാവും അവള്‍ എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടാവുക.
അല്ലാതെ അവള്‍ക്കായി തീരുമാനങ്ങളൊന്നുമില്ല. കല്യാണത്തിന്റെ കാര്യമൊക്കെ പറഞ്ഞപ്പോള്‍ ഏഴ് പവന്റെ താലിമാല മതിയാവുമല്ലേ എന്ന് ചോദിച്ചിരുന്നു. അത് മതിയെന്നും പറഞ്ഞു. എന്നാല്‍ സുബിയുടെ അമ്മ പറഞ്ഞത് രാഹുല്‍ പണിയേണ്ട, അത് ഞാന്‍ വാങ്ങി തരാമെന്നാണ്. അതൊക്കെ ഒരു തമാശയായി പറഞ്ഞതാണെന്നും ഇതിന് പിന്നില്‍ അന്ന് ഒത്തിരി കോമഡികളൊക്കെ നടന്നിരുന്നതായിട്ടും രാഹുല്‍ വ്യക്തമാക്കുന്നു.
വിവാഹം കഴിക്കാന്‍ ഇത്രയും കാലം വൈകിയത് ചെറിയ പ്രായത്തിലെ ഇതുപോലെ ട്രൂപ്പുകൡലേക്ക് വന്നത് കൊണ്ടാണ്. ഞാനും സുബിയും വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രൊഫഷണല്‍ ട്രൂപ്പുകളുടെ ഭാഗമായി. മഹാരാജാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കലാഭവനിലെത്തി. സുബി ആ സമയത്ത് ഇന്റര്‍നാഷണല്‍ േ്രപാഗ്രാമുകള്‍ ചെയ്യുകയാണ്. നമ്മളെക്കാളും വളരെ മുന്നിലായിരുന്നു സുബി.
പിന്നീട് ഞങ്ങളൊക്കെ ഒന്നിച്ചായി. ആ സമയത്ത് വിവാഹം കഴിക്കുന്നതൊക്കെ മറന്നങ്ങ് പോയെന്നാണ് രാഹുല്‍ പറയുന്നത്. സ്റ്റേജിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ആളുകളാണ് ഞാനും സുബിയും. അന്നന്ന് പൈസ കിട്ടുന്നത് കൊണ്ടായിരുന്നോ എന്നറിയില്ല. സുബിയും അങ്ങനെയായിരുന്നു. രണ്ടാള്‍ക്കും വിവാഹം കഴിക്കാനുള്ള പ്രായമൊക്കെ കടന്ന് പോയിരുന്നു. പ്രണയത്തിനൊന്നും അവിടെ യാതൊരു സ്‌കോപ്പും ഇല്ല. ഈ സമയത്തൊക്കെ പ്രേമിച്ച് നടക്കുകയാണെന്ന് കേട്ടാല്‍ ആളുകള്‍ കളിയാക്കില്ലേ, എന്നൊക്കെയാണ് കരുതിയത്.
അനുവദക്കുകയാണെങ്കില്‍ സുബിയുടെ അമ്മയെ എനിക്ക് നോക്കണമെന്നുണ്ട്. ഇടയ്ക്ക് അവളെക്കാളും അമ്മ എന്നെ സ്‌നേഹിച്ചിരുന്നു. അതിലൊരു കുശുമ്പും അവള്‍ക്കുണ്ടായി. അമ്മ അങ്ങനെ മറ്റൊരാളെ സ്‌നേഹിക്കുന്നതൊന്നും അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. 99 ശതമാനവും ഒന്നിക്കാന്‍ എല്ലാം റെഡിയായിരുന്നു. പക്ഷേ വിധിയാണെന്നേ പറയാന്‍ പറ്റുവെന്ന് രാഹുല്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha