ആലുവ മെട്രോ സ്റ്റേഷനടുത്ത് ദ്വയാർത്ഥ ചോദ്യവുമായെത്തിയ യൂട്യൂബറും ഓട്ടോക്കാരും തമ്മിൽ വീണ്ടും സംഘർഷം: പരിക്കേറ്റ ഓട്ടോ തൊഴിലാളികൾ ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ....

ആലുവ മെട്രോ സ്റ്റേഷനടുത്ത് ദ്വയാർത്ഥ ചോദ്യവുമായെത്തിയ യൂട്യൂബറും ഓട്ടോക്കാരും തമ്മിൽ വീണ്ടും സംഘർഷം. വനിത യൂട്യൂബറോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓട്ടോ തൊഴിലാളികളെ മർദിച്ചതായി പരാതി ഉയർന്നു. പരിക്കേറ്റ മൂന്ന് ഓട്ടോ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷനിലെത്തിയ വനിതാ യൂട്യൂബർ യാത്രക്കാരോട് ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.
ഇവരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ നിർബന്ധിച്ച് തടഞ്ഞ് നിർത്തിയതോടെയാണ് വീണ്ടും ഓട്ടോക്കാർ ഇടപെട്ടത്. ഇതോടെ യൂട്യൂബറുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ ഓട്ടോക്കാരെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഓട്ടോ തൊഴിലാളികളായ സനോജ് ഇ.എസ്, സിദ്ദീഖ് കെ.എ. അബി എ.ജി എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യൂ ട്യൂബറുടെ സംഘം മദ്യപിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് ഇവരെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി.
പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു. മുൻപ് യൂട്യൂബറുമായി ഉണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണിതെന്നും മദ്യപിച്ചാണ് ഇയാളെത്തിയതെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. പരിക്കേറ്റ ഓട്ടോ തൊഴിലാളികൾ ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ സമാനമായ സംഭവം കൊച്ചിയിലുണ്ടായിരുന്നു. അന്ന് യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഓട്ടോ തൊഴിലാളികള്‍ മർദ്ദിച്ചതായി പൊലീസില്‍ യൂട്യൂബ് ചാനല്‍ സംഘം പരാതിപ്പെട്ടിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്ന് യുവതി പരാതിപ്പെട്ടത്. അതേ സംഘം തന്നെയാണ് കഴിഞ്ഞ ദിവസം ആലുവ മെട്രോ സ്റ്റേഷനടുത്ത് ചോദ്യവുമായി എത്തി സംഘർഷം സൃഷ്ട്ടിച്ചത്. അന്ന് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു. ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്ത യൂട്യൂബര്‍ അകാരണമായി മര്‍ദിക്കുകയായിരുന്നെന്നും ഇതിനെ തടയാന്‍ ശ്രമിച്ച മറ്റ് ഡ്രൈവര്‍മാരെയും ആക്രമിച്ചെന്നും ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു.
ആലുവ മെട്രോ സ്റ്റേഷനിലെത്തിയ വനിതാ യൂട്യൂബര്‍ യാത്രക്കാരോട് ദ്വയാര്‍ത്ഥ ചോദ്യങ്ങള്‍ വീണ്ടും ചോദിക്കുകയായിരുന്നു. ഇവരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് തടഞ്ഞ് നിര്‍ത്തിയതോടെയാണ് വീണ്ടും ഓട്ടോക്കാര്‍ ഇടപെട്ടത്. രണ്ടാഴ്ച മുൻപ് വിദ്യാര്‍ത്ഥിനികളോട് അശ്ലീല ചോദ്യം ചോദിച്ച ഈ സംഘത്തിലെ യൂട്യൂബറെ ആലുവ മെട്രോ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികള്‍ ചോദ്യം ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെ തൊട്ടടുത്ത ദിവസങ്ങളിലും ചോദ്യങ്ങളുമായെത്തി തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ഓട്ടോക്കാര്‍ പറയുന്നു.
പിന്നാലെ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചെന്ന പരാതിയുമായി യൂട്യൂബറായ യുവതി രംഗത്ത് എത്തുകയും ചെയ്തു. യുവതി സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ദ്വയാര്‍ത്ഥമുള്ള ചോദ്യങ്ങള്‍ ചോദിച്ചത് ശരിയാണോയെന്ന് ചോദിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഇതോടെ യുവതി പ്രകോപിതയാകുകയായിരുന്നു എന്നും ഓട്ടോ ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തി. ഇതോടെ സോഷ്യല്‍മീഡിയയില്‍ ഭൂരിഭാഗവും ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതികരണം തേടുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ ഓട്ടോയില്‍ യാത്രചെയ്യാനെത്തിയതും പൊതുവഴിയില്‍ കൂടെ നടന്ന് പോകുന്നതുമായ പെണ്‍കുട്ടികളോട് അനാവശ്യ ചോദ്യം ചോദിക്കുന്ന പരാതിയെക്കുറിച്ച് അവതാരകയോട് തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കുന്നത്.ഈ സംഭവം പുറത്ത് വന്നതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍മാരെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha