രഹസ്യമാക്കി പിടിച്ചത് പുറത്തറിഞ്ഞു.... വേദനയോടെ ബാല ഭാര്യയോട് പറഞ്ഞത്: നെഞ്ച് പിടഞ്ഞ് എലിസബത്തിന്റെ പോസ്റ്റ് ...

ഉദര സംബന്ധമായ രോഗത്തെ തുടർന്ന് നടൻ ബാലയെ കഴിഞ്ഞ ദിവസമാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് താരവുമായി ബനന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. ബാലയുടെ ശരീരഭാരം കുറയുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിൽ കൂടിയും ഒരിക്കൽ പോലും തനിക്ക് ഇത്തരത്തിലുള്ള അസുഖങ്ങളൊന്നും ഉള്ളതായി ബാല വെളിപ്പെടുത്തിയിരുന്നില്ല.
അതുകൊണ്ട് തന്നെ നടനെ പെടുന്നനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അവസ്ഥ ഗുരുതരമാണെന്ന തരത്തിൽ വാർത്തകൾ വന്നതും ആരാധകരെ ആശങ്കയിലാഴ്ത്തി. ഇപ്പോഴിത ആശുപത്രിയിൽ കഴിയുന്ന ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്. ബാല ചേട്ടൻ ഐസിയുവിലാണെന്നും എങ്കിലും പേടിക്കേണ്ടതായ വിഷയങ്ങൾ ഇല്ലെന്നും ഭാര്യ എലിസബത്ത് ഉദയൻ കുറിച്ചു.
കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലുള്ള വിഷയങ്ങൾ ബാലക്കുള്ളതായും എലിസബത്ത് പുതിയ സോഷ്യൽമീഡിയ കുറിപ്പിൽ പറയുന്നു. 'ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം ബലവാനായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക' എലിസബത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധി പേരാണ് ബാലയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ കഴിയുന്നത്. ബാല ആശുപത്രിയിലായ വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് സൂരജ് പാലാക്കാരനായിരുന്നു. സംഭവം വലിയ വാർത്തയായതോടെ സിനിമാക്കാർ അടക്കം ബാലയെ കാണാനായി എത്തി. കരള്‍ മാറ്റ ശസ്ത്രക്രിയയാണ് ബെറ്റര്‍ എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് ശേഷം ഉണ്ണി മുകുന്ദനാണ് ആദ്യം ബാലയെ കയറി കണ്ടത്. പിന്നീട് പ്രൊഡക്ഷൻ കണ്ടറോളർ ബാദുഷയാണ് ബാലയെ കണ്ടത്. മരുന്നിന്റെ സെഡേഷനും, അസുഖത്തിന്റെ നേരിയ അസ്വസ്ഥതകളും അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ബാലയ്ക്ക് ഉണ്ടായിരുന്നില്ല.
നല്ല ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആണ് ബാല സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കൈ പിടിച്ച് പുതിയ സിനിമയെ കുറിച്ച് ഒക്കെ സംസാരിച്ചു. അക്കൂട്ടത്തിലാണ് മകളെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ അമൃത മകള്‍ക്കൊപ്പം എത്തി. കുഞ്ഞിനെ കണ്ടതും ബാല കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു.
കുറച്ച് സമയം സംസാരിച്ചു, ആദ്യം കണ്ട് പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു. അമൃതയും കൂടെ കയറി കണ്ട് സംസാരിച്ചിരുന്നു. ഉച്ചയോടെ ബാലയുടെ സഹോദരന്‍ എത്തിയിരുന്നു. വൈകിട്ടോടെ സഹോദരന്‍ തിരിച്ച് ചെന്നൈയിലേക്ക് പോയി, മറ്റ് ബന്ധുക്കളുമായി അദ്ദേഹം അടുത്ത ദിവസം എത്തും. ബാലയുടെ ഭാര്യ എലിസബത്തും കുടുംബവും ആണ് ആശുപത്രിയില്‍ ഉള്ളത്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ബാലയുടെ വരവ്. തമിഴ്നാട് സ്വദേശിയാണെങ്കിൽ കൂടിയും ബാല സെറ്റിലായിരിക്കുന്നത് കേരളത്തിലാണ്. ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് തൃശൂർ സ്വദേശിനിയും മലയാളിയുമാണ്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളു.
ബാല സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. അടുത്തിടെ അഭിമുഖങ്ങളിലൂടെ വൈറലായ നടന്മാരിൽ ഒരാൾ കൂടിയാണ് ബാല. താരത്തിന്റെ അഭിമുഖങ്ങൾ വൈറലാവുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്തതോടെ ബാല കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതനാണ്.
https://www.facebook.com/Malayalivartha