ഫാഷന്‍ ഷോയും മോഡലിങും മറയാക്കി കള്ളനോട്ട് വിതരണം: വല്ലപ്പോഴും ജോലിക്കെത്തി മുഖം കാണിച്ച് തിരികെ പോകും: കൃഷി ഓഫീസര്‍ ജിഷയുടെ ജീവിതം ദുരൂഹം....

ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ കള്ളനോട്ട് കേസിൽ അറസ്റ്റിൽ. എം ജിഷമോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോൺവെന്റ് സ്ക്വയറിലെ ഫെഡറല് ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് മാനേജര്‍ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാനിടയായത്. അന്വേഷണത്തില്‍ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി.
തുടര്‍ന്ന് ജിഷയുടെ വീട്ടില് റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുരൂഹതകൾ നിറഞ്ഞതാണ് ജിഷയുടെ ജീവിതമെന്ന് പോലീസ് പറയുന്നു. കൃഷി ഓഫീസര്‍ ആണെങ്കിലും വല്ലപ്പോഴും മാത്രമാണ് ഇവര്‍ ഓഫീസില്‍ വരുന്നത്. മിക്കവാറും ദിവസങ്ങളില്‍ ഇവര്‍ ടൂറിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. യുവതിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണം ഉണ്ട്. ജിഷയുടെ ജീവിതം ദുരൂഹമാണ്. ഭര്‍ത്താവിനെ കുറിച്ച് പോലീസിനോടും ഓഫീസിലുള്ളവരോടും ഇവര്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഇത് പോലീസില്‍ സംശയം ജനിപ്പിക്കുന്നു. ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
അറസ്റ്റിലായിട്ട് മണിക്കൂറുകള്‍ ആയെങ്കിലും ഇതുവരെ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായിട്ടില്ല. ജിഷയ്ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഫാഷന്‍ ഷോയും മോഡലിംഗുമാണ് ജിഷയുടെ പ്രിയ വിനോദം. ഇതുവഴി നല്ലൊരു വരുമാനവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha