വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കണമെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു: പ്രതിഭാഗത്തിന്റെ ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്കുള്ള ബാലചന്ദ്രകുമാറിന്റെ മറുപടി നിർണായകം: ദിലീപിന് ഇടിവെട്ടായി നീക്കം...
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ അത്തരത്തിൽ കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം വെർച്വലാകുന്നത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുകയെന്ന് ചൂണ്ടിക്കാട്ടി പ്രിയദർശൻ തമ്പി രംഗത്ത് എത്തി. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു പ്രതികരണം.
നടി കേസിലെ ഏറ്റവും പ്രധാന സാക്ഷിയെന്ന് പറയാവുന്ന ബാലചന്ദ്രകുമാർ നിർഭാഗ്യവശാൽ ക്രോസ് വിസ്താരം പൂർത്തിയാക്കുന്നതിന് മുൻപാണ് ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് അസുഖം വരുന്നത്. എങ്ങനെ അദ്ദേഹത്തിനെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് പല ആശങ്കകളും ചർച്ചകളും ഉണ്ടായിരുന്നു. വിചാരണ കോടതിക്ക് അദ്ദേഹത്തെ നേരിട്ട് പോയി വിസ്തരിക്കണമെന്നതായിരുന്നു ആഗ്രഹം. പ്രതിഭാഗവും ബാലചന്ദ്രകുമാറിനെ നേരിട്ട് വിസ്തരിക്കണമെന്ന ആഗ്രഹമായിരുന്നു ഉന്നയിച്ചത്.
വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുന്നത് ഫലപ്രദമാകില്ലെന്നാണ് തന്റെ അഭിപ്രായം. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ഇവിടെ ബാലചന്ദ്രകുമാറിന്റെ കാര്യത്തിൽ പക്ഷേ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. പ്രോസിക്യൂഷന്റെ ബാധ്യതയാണ് ക്രമിനൽ കേസ് തെളിയിക്കുകയെന്നത്. കേസ് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിഭാഗത്തിനാണ്.
കേസിന്റെ സ്വഭാവം വെച്ച് പ്രതിഭാഗം സാക്ഷികൾ ഉണ്ടാകും. അവർ കുറേയേറെ സാക്ഷികളെ വിസ്തരിക്കും. വിചാരണ പൂർത്തിയാക്കാൻ സമയം എടുത്തേക്കും. ബാലചന്ദ്രകുമാർ വളരെ ഇന്റലിജന്റായ ക്ലാരിയോടെ കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തിയായിട്ടാണ് മനസിലാക്കിയത്. അദ്ദേഹം ആരോഗ്യത്തോടെ ഇരുന്നിരുന്നെങ്കിൽ നേരിട്ട് വിസ്താരത്തിന് എത്തിയാൽ പോലും ക്രോസ് വിസ്താരത്തെ വിത്ത്സ്റ്റാന്റ് ചെയ്യാനുളള കപ്പാസിറ്റിയുള്ള സാക്ഷിയായേനെ.
വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുമ്പോൾ സാക്ഷി തന്റെ വീടുപോലുള്ള സുരക്ഷിത സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്രതിഭാഗത്തിന്റെ ചില ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്ക് ഉൾപ്പെടെ യെസ് പറഞ്ഞ് പോകുന്ന ഒരു സാഹചര്യം ഉണ്ടാകുകയും അത് പിന്നീട് വലിയ വെല്ലുവിളിയാകുന്ന സാഹചര്യം ഉണ്ടാകാറുമുണ്ട്. അതുകൊണ്ട് തന്നെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴിയാകുന്നത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുക. വീഡിയോ കോൺഫറൻസ് നടക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നതുള്ളതും വെല്ലുവിളിയാണ്.
ക്രോസ് വിചാരണ എന്നത് തന്നെ ഒരു ആർട്ട് ആണ്. ബാലചന്ദ്രകുമാറിന്റെ വിസ്താരം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിനോട് പ്രതിഭാഗത്തിന് വളരെയേറെ ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അതുകൊണ്ട് തന്നെ വിചാരണ നീണ്ട് പോകാനുള്ള സാധ്യതയാണ് കാണുന്നത്. സാധാരണ ഒരു സാക്ഷിയെ വിസ്തരിക്കുന്നത് പോലെയല്ല, അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിനെ വിസ്തരിക്കുമ്പോൾ ഒരു കോഡിനേറ്റർ എന്ന രൂപത്തിൽ കോടതിയുടെ ഭാഗത്ത് നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കും. എന്ന് അദ്ദേഹം പറയുന്നു.
വൃക്കാ രോഗം കാരണം തിരുവനന്തപുരത്ത് ചികിത്സയിൽ തുടരുന്നതിനാൽ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നായിരുന്നു ബാലചന്ദ്രകുമാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് ബാലചന്ദ്രകുമാർ നടത്തുന്നതെന്നും ഗുരുതര രോഗം ഉണ്ടെന്ന് അവകാശപ്പെടുന്നയാൾ ചാനലുകൾക്ക് അഭിമുഖം നൽകുന്നുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.
ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. തനിക്ക് ഡയാലിസ് ചെയ്യുന്നതിനാലാണ് യാത്ര ചെയ്യാൻ കഴിയാത്തതെന്നും തനിക്ക് ശബ്ദം പോയതായി എവിടേയും താൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാർ പ്രതികരിച്ചത്. വിചാരണയോട് എല്ലാ രീതിയിലും താൻ സഹകരിക്കുമെന്നും തനിക്ക് അറിയുന്ന കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha