പണി വരുന്നുണ്ട് അവറാച്ചാ... ഞങ്ങള്‍ക്കല്ല! ദിലീപിനെ തെറിവിളിച്ചാലാണ് 10 കാഴ്ചക്കാരെ കിട്ടുന്നത് ... പ്രതികരിച്ച് നിർമ്മാതാവ് സജി നന്ത്യാട്ട്
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കോടതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട സാക്ഷികളെയെല്ലാം വിസ്തരിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരവും പൂർത്തിയാക്കി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യം ഉറ്റുനോക്കുന്ന വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിൽ പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. ഇതിനിടയിൽ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം ദിലീപിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട് രംഗത്ത് എത്തി.
കോടതിയെ തന്നെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ചാനല്‍ ഒഴികെ ബാക്കിയെല്ലാ ചാനലുകളും ചർച്ച നിർത്തിയിരിക്കുകയാണ്. രഹസ്യവിചാരണ നടക്കുന്ന സാഹചര്യത്തില്‍ ഊഹം വെച്ച് സംസാരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ചർച്ച നിർത്തിയത്. എന്നാല്‍ സാമൂഹമാധ്യങ്ങളില്‍ കുറേയാളുകള്‍ ഇതൊന്നും കാര്യമാക്കാതെ രാത്രിയും പകലുമൊക്കെയായി ഇല്ലാത്ത കാര്യങ്ങള്‍ ഇങ്ങനെ നിരന്തരം തട്ടിവിട്ടുകൊണ്ടിരിക്കും.
ഇത് കേള്‍ക്കുന്ന പാവപ്പെട്ട ജനങ്ങള്‍ കരുതും ഇതെല്ലാം ശരിയാണെന്ന്. പത്രപ്രവർത്തകനെ വ്യാജേനെയാണ് ചിലരുടെ കളി. എന്നാല്‍ ഇവന്‍ പത്രപ്രവർത്തകനൊന്നും അല്ല. അമ്മയെന്ന രണ്ട് അക്ഷരം എഴുതിയാല്‍ അഞ്ച് തെറ്റ് വരുത്തുന്നവരെങ്ങനെ പത്രപ്രവർത്തകനാവും. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട് ആളുകളെക്കുറിച്ച് ഇല്ലാത്ത കാര്യം വിളിച്ച് പറഞ്ഞ് സ്വഭാവഹത്യ നടത്തുകയാണ്.
ഇങ്ങനെയുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ ആളുകളുമുണ്ട്. എന്തൊക്കെ സംഭവിച്ചാലും ചില ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. അവർക്ക് സംസ്കാരം എന്ന് പറയുന്നതും മനുഷ്യത്വവും ഇല്ല. തങ്ങളുടെ യൂട്യൂബ് ചാനലുകള്‍ പത്ത് പേർ കാണുന്നതിന് വേണ്ടി എന്ത് തോന്നിവാസവും പറയും. അതിന് വേണ്ടി എന്തും ഇവർ വിളിച്ച് പറയും. നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. അവിടെ നിന്നുള്ള വിവരങ്ങള്‍ ഇവർക്ക് മാത്രം കിട്ടുന്നത് എങ്ങനെയാണ്.
ഒരു വിവരവും കിട്ടിയിട്ടല്ല ഇതൊന്നും വിളിച്ച് പറയുന്നത്. ഊഹിച്ചിട്ട് എന്തെങ്കിലും വിളിച്ച് പറയുകയാണ്. ദിലീപിന്റെ കാര്യം പറഞ്ഞാലാണ് പത്ത് പേർ ചാനല്‍ വന്ന് കാണുകയുള്ളു. ദിലീപിനെ പത്ത് തെറിപറഞ്ഞാല്‍ ആളുകള്‍ വന്ന് ചാനല്‍ കാണുകയും പൈസ ലഭിക്കുകയും കിട്ടും. ഈ ഒരു ഒറ്റ ലക്ഷ്യം മുന്‍ നിർത്തി അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഇതോടൊപ്പം തന്നെയാണ് ചില യൂട്യൂബ് ചാനലുകള്‍ സജി നന്ത്യാട്ട് മുങ്ങി, ദിലീപിനെ ഉപേക്ഷിച്ചു എന്നൊക്കെ പറയാന്‍ തുടങ്ങിയത്. ദിലീപ് ഇപ്പോള്‍ കാഷ് ഒന്നും കൊടുക്കുന്നില്ലേ, അല്ലേല്‍ ഇപ്പോള്‍ അഭിപ്രായം ഒന്നും ഇല്ലേ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. സ്വന്തം കണ്ണില്‍ തൂമ്പാ ഇരിക്കുമ്പോള്‍ മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാന്‍ പോവുന്ന സ്വഭാവമാണ് ഇവിടെ ചിലർക്കുള്ളത്.
ഒരു സംസ്കാരവും ഇല്ലാത്ത കുറേ ആളുകളുണ്ട്. സജി നന്ത്യാട്ട് എവിടേയും പോവില്ല. ഇതിന്റെയൊക്കെ അവസാനം കണ്ടിട്ടേ ഞാന്‍ പോവുകയുള്ളു. സജി നന്ത്യാട്ട് എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ ശരിയായി വരികയാണ്. ഞങ്ങളൊന്നും പാതിവഴിയില്‍ ഇട്ടേച്ച് പോവുന്നവരല്ല. ഇവിടെ തന്നെയുണ്ട്. എന്നാല്‍ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് അനാവശ്യ കാര്യങ്ങള്‍ ഊഹിച്ചെടുത്ത് സംസാരിക്കാന്‍ എന്നെ കിട്ടില്ല. പണി വരുന്നുണ്ട് അവറാച്ചാ...
അത് എന്തായാലും ഞങ്ങള്‍ക്കല്ല. വിസ്താരം മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സത്യം സത്യമായി പുറത്ത് വരട്ടെ. സാമൂഹ്യ മാധ്യമങ്ങളില്‍ കുറേയാളുകള്‍ക്ക് ചൊറിച്ചിലാണ്. ഇങ്ങനെ കുരുപൊട്ടിക്കൊണ്ടിരിക്കുകയാണ്. ശാന്തിവിള ദിനേശിനൊക്കെ വെറുതെ ഇരുന്നിട്ട് ഒരാള്‍ ഭള്ള് പറയുകയാണ്. വീട്ടുകാരെയൊക്കെ പറഞ്ഞതിന് ശേഷം പറയുകയാണ് കൂടുതല്‍ പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്ന്. ഇതിനൊക്കെ എന്താണ് പറയേണ്ടതെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha