കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (ടോറി) കൂട്ടത്തകര്‍ച്ച നേരിട്ട പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറി ടിക്കറ്റില്‍ തിളക്കമാര്‍ന്ന വിജയം നേടി മലയാളി പെണ്‍കുട്ടി... കൗണ്‍സിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന റെക്കോര്‍ഡോടെയാണ് അലീനയുടെ വിജയം
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (ടോറി) കൂട്ടത്തകര്‍ച്ച നേരിട്ട പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറി ടിക്കറ്റില്‍ തിളക്കമാര്‍ന്ന വിജയം നേടി മലയാളി പെണ്‍കുട്ടി.
ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍നിന്നാണ് 18 വയസ്സ് മാത്രം പ്രായമുള്ള അലീന ടോം ആദിത്യ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. കൗണ്‍സിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന റെക്കോര്‍ഡോടെയാണ് അലീനയുടെ വിജയം.
ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലില്‍ രണ്ടുവട്ടം മേയറായിരുന്ന ടോം ആദിത്യയുടെയും ലിനി ആദിത്യയുടെയും മകളാണ് അലീന. ബ്രാഡ്ലി സ്റ്റോക്കില്‍ രണ്ടു പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ള ടോം ആദിത്യ ബ്രിട്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്.
ബ്രിസ്റ്റോളിലെ സെന്റ് ബെഡ്‌സ് കോളജില്‍നിന്നും എ-ലെവല്‍ പൂര്‍ത്തിയാക്കിയ അലീന കാഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു ചേരാനിരിക്കെയാണ് തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചത്. കന്നിയങ്കത്തില്‍ രാഷ്ട്രീയ കാറ്റ് എതിരായിരുന്നെങ്കിലും ഈ കൊച്ചുമിടുക്കിയെ കൈവിടാന്‍ വോട്ടര്‍മാര്‍ തയ്യാറായില്ല.
കൗണ്‍സിലിലെ മറ്റ് എല്ലാ ടോറി സ്ഥാനാര്‍ഥികളും തോറ്റപ്പോഴാണ് അലീനയുടെ ഇ റെക്കോര്‍ഡ് വിജയം. തിരഞ്ഞെടുപ്പില്‍ അലീന തോല്‍പിച്ചത് രണ്ട് മുന്‍ മേയര്‍മാരെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. റാന്നി അങ്ങാടി ആദിത്യപുരം ഏരൂരിക്കല്‍ കുടുംബാംഗമാണ് അലീന. രണ്ടു ഡസനോളം മലയാളികള്‍ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ അലീന ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് മാത്രമാണ് വിജയിക്കാനായത്.
"
https://www.facebook.com/Malayalivartha