പാസ്പോർട്ട് കൊടുക്കില്ല' ദുബായിലെ ഒളിച്ചോട്ടത്തിന് പിന്നാലെ, കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് യുവതി
കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ കുഞ്ഞിന്റെ പാസ്പോർട്ട് കൈമാറുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പാസ്പോർട്ട് കൈമാറില്ലെന്നും, കുഞ്ഞിനെ വേണമെന്ന നിലപാടിലേയ്ക്കും ചുവട് മാറ്റി. കോഴിക്കോട് നാദാപുരം സ്വദേശിനി ഇർഷാനയാണ് വാണിമേൽ സ്വദേശിയായ ഫയാസിനൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്.
രണ്ട് ദിവസം മുമ്പാണ് രണ്ടര വയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം ഫയാസിന്റെ കൂടെ മടങ്ങുകയായിരുന്നു. കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും, ഭാര്യയും കാമുകനും ഒളിച്ചോടുകയാണെന്നും ഭർത്താവ് ഷെരീഫ് പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത് കേൾക്കാം. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും കാണാം.
ഭർത്താവിന്റെ ദുരവസ്ഥ പുറത്ത് വന്നതോടെ ഭാര്യയ്ക്കും, കാമുകനുമെതിരെ രൂക്ഷ പ്രതികരണങ്ങളായിരുന്നു ഉയർന്ന് വന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി യുവതിയും രംഗത്തെത്തിയിട്ടുണ്ട്. വിഡിയോയിൽ കണ്ടത് മാത്രമല്ല സത്യം എന്നും, തനിക്ക് കുഞ്ഞിനെ വേണമെന്നും പാസ്പോർട്ട് തിരികെ നൽകാൻ ഒരുക്കമല്ലെന്നുമാണ് ഇർഷാനയുടെ നിലപാട്.
ഇരുവരും പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഭർത്താവുമായി ഒരുമിച്ച് പോകാൻ കഴിയില്ലെന്നും നേരത്തെ പറഞ്ഞിരുന്നതായി ഇർഷാന പറയുന്നു. അഞ്ചോളം കേസുകൾ സ്റ്റേഷനിൽ ഭർത്താവിനെതിരെ കൊടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് പലപ്പോഴായി കുടുംബ പ്രശ്നങ്ങൾ നേരിട്ടതായി യുവതി പറഞ്ഞു.
കോളേജിൽ പോകുന്ന വഴിയിൽ പ്രശ്നം ഉണ്ടാക്കിയെന്നും, ഫോൺ പിടിച്ച് വാങ്ങിയ ശേഷം സുഹൃത്തുമായുള്ള ചിത്രത്തിന് താഴെ ക്യാപ്‌ഷൻ ഇട്ട് ചിലർക്ക് അയച്ചതായി യുവതി ആരോപിക്കുന്നു.
അതിനു ശേഷം കുഞ്ഞിനെ വേണമെന്ന് ഷെരീഫ് പലപ്പോഴായി ആവശ്യപ്പെട്ടു. ദുബായിലേയ്ക്ക് ആദ്യം വരാൻ ഭർത്താവ് തന്നെയാണ് പറഞ്ഞതെന്നും, പിന്നീട് വേണ്ടെന്നും പറഞ്ഞു. നാട്ടിൽ പല കളികളും കളിച്ച് തന്റെ ജോലി ഇല്ലാതാക്കി.. ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയെന്നും ഇതിന് ഒരു തീരുമാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി ഇർഷാന പറയുന്നു. ദുബായിലേയ്ക്ക് വരുമ്പോൾ ഉമ്മയെ കൊണ്ട് തന്നെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി പോലീസ് സ്റ്റേഷനിൽ കൊടുപ്പിച്ചിരുന്നു.
എല്ലാം ഭർത്താവിന്റെ കളിയാണെന്നും, ദുബായിലേയ്ക്ക് താൻ വന്നത് വേർപിരിയുന്ന കാര്യത്തിൽ തീരുമാനം ആക്കാനാണെന്നും യുവതി പറയുന്നു. ഒപ്പം കുഞ്ഞിനെ തനിക്ക് വേണം. കുട്ടി ഇല്ലാതെ ജീവിക്കാൻ കഴിയില്ല. പാസ്പോർട്ട് നൽകിയാൽ കുട്ടിയെ തിരിച്ച് കിട്ടില്ല. അതുകൊണ്ടു പാസ്പോർട്ട് നൽകാൻ തയ്യാറല്ലെന്നാണ് യുവതി ആരോപിക്കുന്നത്. അതേ സമയം ദുബൈയിൽ വിമാനം ഇറങ്ങിയ യുവതി കുട്ടിയെ ഭർത്താവിന്റെ കൈയ്യിൽ ഏല്പ്പിച്ച ശേഷം തിരിഞ്ഞ് നോക്കാതെ കാമുകനൊപ്പം പോവുകയായിരുന്നു.
കൂടെ പോകുന്ന വീഡിയോ ഭർത്താവ് തന്നെ എടുത്ത് പങ്കുവയ്ക്കുകയായിരുന്നു. യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാണ്. ഭർത്താവ് പുറകിൽ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം. ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്.
നാല് വർഷം മുമ്പാണ് ഷെരീഫിന്റെയും, ഇർഷാനയുടെയും പ്രണയ വിവാഹം നടന്നത്. രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന് ഷെരീഫ് പറയുന്നു. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു- ഷെരീഫ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha