തനിക്ക് ഇന്ന് നേരിൽ കാണണമെന്ന് 37കാരി: അശ്ലീല ചാറ്റിൽ വീണ് യുവതിയെ കാണാൻ ഓടിപ്പിടച്ചെത്തിയ 65കാരനെ പൊക്കി നാട്ടുകാർ: നഷ്ടമായത് ലക്ഷങ്ങൾ... കാമുകിയും, കൂട്ടാളികളും അറസ്റ്റിൽ
ഹണിട്രാപ്പിൽപ്പെടുത്തി മലപ്പുറത്ത് 65കാരനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. രാത്രി തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി കുടുക്കുകയും തൻ്റെ ഫോട്ടോയും വീഡിയോയുമൊക്കെ ചിത്രീകരിച്ച ശേഷം അത് മാധ്യമങ്ങൾക്കും മറ്റും നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ തൻ്റെയടുക്കൽ നിന്നും കൈക്കലാക്കി എന്നാണ് വൃദ്ധൻ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആലിപ്പറമ്പ് സ്വദേശിയായ 65കാരൻ്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്.
താഴെക്കോട് മേലേകാപ്പ് പറമ്പ് പൂതംകോടന്‍ സബാനത്താണ്(37) അറസ്റ്റിലായത്. വൃദ്ധനായ പരാതിക്കാരനെ ഫോണിൽ സംസാരിച്ചു വശീകരിക്കുകയും ഹണി ട്രോപ്പിൽ പെടുത്തുകയും ചെയ്തു എന്നുള്ളതാണ് സബാനത്തിനെതിരെ ചുമത്തി ഇരിക്കുന്ന കേസ്. നിരവധി നാളുകളായി മൊബൈൽ ഫോണിൽ ബന്ധം തുടർന്ന് വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തനിക്ക് ഇന്ന് നേരിൽ കാണണമെന്ന് യുവതി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ വൃദ്ധൻ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് താൻ ഹണി ട്രാപ്പിലാണ് പെട്ടിരിക്കുന്നത് എന്ന് മനസ്സിലായതെന്ന് പരാതിയിൽ പറയുന്നു.
65 വയസ്സുള്ള പരാതിക്കാരനുമായി യുവതിക്ക് നേരത്തെ ബന്ധമുണ്ട്. ഇരുവരും ഫോണിലൂടെയാണ് പരിചയം ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു. എല്ലാദിവസവും ഇവർ തമ്മിൽ മൊബൈൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഇവർ തമ്മിൽ നേരത്തേയും കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെന്നാണ് വിവരം. മാർച്ച് 18ന് പരാതിക്കാരനെ നേരിൽ കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.
ഇതിനായി രാത്രി തൻ്റെ വീട്ടിലേക്ക് വരാൻ യുവതി ആവശ്യപ്പെട്ടു എന്നാണ് പരാതിക്കാരൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. യുവതി ആവശ്യപ്പെട്ട പ്രകാരം പരാതിക്കാരൻ യുവതിയുടെ വീടിനു മുന്നിലെത്തി.
ഈ സമയം നാട്ടുകാരായ അഞ്ച് പേർ വിവരങ്ങൾ തിരക്കുകയായിരുന്നു. വൃദ്ധൻ്റെ ഫോട്ടോയും വീഡിയോയും ഇവർ തങ്ങളുടെ ഫോണിൽ പകർത്തി. ഈ ചിത്രങ്ങളും ദൃശ്യങ്ങളും തങ്ങൾ മാധ്യമങ്ങൾക്കും മറ്റും നൽകുമെന്ന് വൃദ്ധനെ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്. ഇതെല്ലാം യുവതിയുടെ അറിവോടെയായിരുന്നു എന്നാണ് വൃദ്ധൻ ആരോപിക്കുന്നത്. ഭീഷണി തുടർന്ന് വൃദ്ധൻ 2 ലക്ഷം രൂപ ഇവർക്ക് നൽകിയിരുന്നു. തുടർന്ന് അവിടെ നിന്നും തിരിച്ച് വീട്ടിലെത്തിയ വൃദ്ധൻ പിറ്റേന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ആലിപ്പറമ്പ് വട്ടപ്പറമ്പില്‍ പീറാലി ഷബീറലി(36), താഴെക്കോട് ബിടാത്തി തൈക്കോട്ടില്‍ ജംഷാദ്(22) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. യുവതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ സിഐ പ്രേംജിത്ത്, എസ്‌ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. കഴിഞ്ഞ മാര്‍ച്ച് 18നു രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം, അറസ്റ്റിലായ യുവതിയുടെ പരാതിയില്‍ 65കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. മാര്‍ച്ച് 17നു വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
അതേസമയം അറസ്റ്റിലായ യുവതി അറുപത്തഞ്ചുകാരനെതിരേ നേരത്തേ പരാതി നൽകിയിരുന്നു. മാർച്ച് 17-ന് രാത്രി തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇതിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഹണിട്രാപ്പിൽ കുടുക്കി വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha