തെളിവെടുപ്പിനിടയിലും കൂസലില്ലാതെ പെരുമാറ്റം: ഷിബിലി ഞാൻ സ്നേഹിക്കുന്ന ആൾ... ചോര പുരണ്ട വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ അലക്കിയ ശേഷം, കത്തിച്ചു!
സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്ന് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കൂട്ട് പ്രതി ഫർഹാന വെളിപ്പെടുത്തിയിരുന്നു. ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. ഞാന്‍ അയാളുടെ കൈയില്‍നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്, ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം'' പോലീസ് വാഹനത്തിലിരുന്ന് ഫര്‍ഹാന പറഞ്ഞു. ഷിബിലി ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ സ്നേഹിക്കുന്ന ആളാണ്’ എന്നായിരുന്നു മറുപടി. തെളിവെടുപ്പിനിടയിലും കൂസലില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റം. ക്യാമറകളിൽ നിന്നു മുഖം മറയ്ക്കാനോ ദൃശ്യങ്ങൾ എടുക്കുന്നതു തടയാനോ ശ്രമിച്ചില്ല.
കുറ്റകൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫര്‍ഹാനയുടെ വീടിനു പിൻവശത്തെ പറമ്പില്‍ വച്ചാണ് വസ്ത്രങ്ങൾ കത്തിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ചോര പുരണ്ട വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ അലക്കിയ ശേഷം ഫർഹാന തന്നെയാണു കത്തിച്ചതെന്നു മാതാവ് ഫാത്തിമ മൊഴി നൽകി. സ്ഥലത്തു നിന്ന് കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
വീട്ടിലെ തെളിവെടുപ്പിനിടെ ഫര്‍ഹാനയുടെ പിതാവും ഉണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഫര്‍ഹാനയോട് പിതാവ് ബീരാൻകുട്ടി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സിദ്ദീഖിന്റെ കൊലപാതകത്തിനു ശേഷം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 65,000 രൂപ ഉപയോഗിച്ച് സ്വർണം വാങ്ങിയെന്നും ഫാത്തിമ പറഞ്ഞു. പണത്തിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്താൻ ഫർഹാനയുടെ പിതാവു വീരാൻകുട്ടിയോടും ഫാത്തിമയോടും ഇന്നു തിരൂർ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
ഇന്ന് കൊല നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലും ആയുധങ്ങൾ വാങ്ങിയ കടകളിലും എടിഎമ്മുകളിലും തെളിവെടുപ്പിനു കൊണ്ടുപോകും. കൊലപാതകത്തിനു ശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് സുഹൃത്തിനെ കാണാൻ പോയിട്ടുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഷിബിലിയുമായി പൊലീസ് തിരുവനന്തപുരത്തേക്കും പോകും.
ഫർഹാനയും ഷിബിലിയുമായി എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികൾ സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടൽ മുറിയിൽ ആദ്യം ഷിബിലിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആ സമയം ഫർഹാന പുറത്ത് പൊലീസ് വാനിലായിരുന്നു ഇരുന്നിരുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ രീതികൾ ഷിബിലി അന്വമഷണ ഉദ്യോഗസ്ഥരോട് വിവരിച്ചു. അതിനുശേഷം ഫർഹാനയെ ഹോട്ടൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സിദ്ദിഖ് തന്നെയാണ് രണ്ടു റൂമുകളും ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനോടു പറഞ്ഞു. ആദ്യം ഒരു റൂമായിരുന്നു ബുക്ക് ചെയ്തത്.
പിന്നീട് മകളും കൂടി വരുന്നുണ്ടെന്നും ഒരു റൂം കൂടി വേണമെന്നും പറഞ്ഞ് രണ്ടാമത്തെ റൂമും ബുക്ക് ചെയ്യുകയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. പലതവണ സിദ്ദിഖ് പറയാതെ പോയിട്ടുണ്ടെന്നും പിറ്റേന്നു മാത്രമേ മടങ്ങിയെത്തുമായിരുന്നുള്ളു എന്നും സിദ്ദിഖിൻ്റെ മകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ പുറത്തേക്കുള്ള യാത്രകളെല്ലാം ഫർഹാനയ്ക്കൊപ്പമായിരുന്നോ എന്ന സംശയമാണ് പൊലീസിനുള്ളത്.
ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ഫർഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ദിഖ്. ഇരുവരും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫർഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫർഹാന ഇത്തരത്തിൽ സിദ്ദിഖുമായി സംസാരിച്ചത് കാമുകന്‍കൂടിയായ ഷിബിലിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്.
https://www.facebook.com/Malayalivartha