വീടിനുള്ളിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയ യുവതിയെ വലിച്ചിഴച്ച് മുറിയ്ക്കുള്ളിൽ ക്രൂര പീഡനത്തിനിരയാക്കി: പിന്നാലെ കഴുത്തിൽ തുണിമുറുക്കി സീലിങ്ങ് ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമം: പത്ത് വയസുകാരന്റെ സമയോചിതമായ ഇടപെടലിൽ അമ്മയെ രക്ഷപ്പെടുത്തി: പിടിയിലായ ആൺ സുഹൃത്ത് കൊലക്കേസ് പ്രതി
യുവതിയെ പീഡിപ്പിച്ച് കഴുത്തിൽ തുണിമുറുക്കി സീലിങ്ങ് ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ച ആൺസുഹൃത്ത് പിടിയിൽ. നരുവാമൂട് സ്വദേശി കരടി ഉണ്ണിയെന്ന അനിൽകുമാറി(35)നെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. അടുത്ത മുറിയിലുണ്ടായിരുന്ന യുവതിയുടെ പത്തുവയസ്സുകാരനായ മകൻ ബഹളം കേട്ട് അലറിവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. പോലീസെത്തി കതക് ചവിട്ടിത്തുറന്ന് കയറിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കൊലപാതകശ്രമത്തിന് ഇയാൾ ജയിലിലായിരുന്നു. യുവതിയും പ്രതിയും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. അതിനിടയിൽ ഇരുവരും കണ്ട് പരിചയപ്പെടുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. കോട്ടുകാലിനടുത്താണ് യുവതിയും മകനും ആൺസുഹൃത്തായ അനിൽകുമാറിനൊപ്പം വാടകയ്ക്കു താമസിക്കുന്നത്. കുറച്ചു കാലമായി അനിൽകുമാറും യുവതിയും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നും അയൽക്കാർ പറയുന്നു.
കൊലപാതക കേസിൽ ജാമ്യം നേടിയ അനിൽകുമാർ പിന്നീട് ഇവർക്കൊപ്പം താമസിക്കുകയായിരുന്നു. അടുത്തിടെ അനിൽകുമാർ വീടിനുള്ളിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് യുവതി അനിൽകുമാറിനെ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. ഈ പ്രശ്നത്തിൻ്റെ പേരിൽ വഴക്ക് സ്ഥിരമായതോടെ അനിൽകുമാറിനൊപ്പം താമസിക്കാൻ കഴിയില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തി ഇയാൾ യുവതിയെയും മകനെയും ഉപദ്രവിച്ചു.
അതിനു ശേഷം യുവതിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി വായിൽ തുണി തിരുകി ലെെംഗികമായി പീഡിപ്പിച്ചെന്നും അതിനു പിന്നാല കഴുത്തിൽ തുണിയിട്ട് മുറുക്കി സീലിങ്ങിലെ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. മുറിക്കുള്ളിൽ നിന്ന് ബഹളമുണ്ടായതോടെ യുവതിയുടെ പത്തു വയസ്സുകാരനായ മകൻ എത്തി നോക്കിയപ്പോഴാണ് അമ്മയെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ കണ്ടത്.
തുടർന്ന് മകൻ നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയാണ് യുവതിയെ രക്ഷിച്ചത്. വഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐമാരായ കെഎൽ സമ്പത്ത്, ജി വിനോദ്, കെജി പ്രസാദ്, സജി, സിപിഒ രാമു എന്നിരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha