വിദ്യയെ കൊന്ന് കെട്ടിത്തൂക്കിയതോ..? മഹേഷിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം: ശാന്തനായി നിന്ന പ്രതി പെട്ടെന്ന്, ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്ത് കഴുത്തിലും, കൈയിലും ഞരമ്പുകൾ മുറിച്ചു: ജയിൽ സൂപ്രണ്ട് പറയുന്നു....
ആറുവയസ്സുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്ന വിവരമറിഞ്ഞതോടെ പുന്നമൂട് ഗ്രാമം നടുങ്ങി. വാര്‍ത്ത കേട്ടവരെല്ലാം കനത്ത മഴ പോലും വകവയ്ക്കാതെ പുന്നമൂട് ജങ്ഷന് കിഴക്കുള്ള ആനക്കൂട്ടില്‍ വീട്ടിലേക്ക് ഒഴുക്കിയെത്തി. അതുവരെ വീട്ടില്‍ കളിച്ചുചിരിച്ച് നടന്നിരുന്ന ആറുവയസ്സുകാരിയുടെ ചോരയില്‍ കുളിച്ച ശരീരം കണ്ട് പലരും വാവിട്ട് കരഞ്ഞു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ആനക്കൂട്ടില്‍ ശ്രീമഹേഷ്(38) മകള്‍ നക്ഷത്രയെ അതിക്രൂരമായി വെട്ടിക്കൊന്നത്. മഴു ഉപയോഗിച്ച് ആറുവയസ്സുകാരിയുടെ കഴുത്തിനാണ് വെട്ടിയത്.
വീട്ടില്‍നിന്നുള്ള ബഹളംകേട്ട് തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയെങ്കിലും നക്ഷത്രയെ രക്ഷിക്കാനായില്ല. ഒടുവില്‍ വിവരമറിഞ്ഞെത്തിയ വന്‍ പോലീസ് സംഘമാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. കൈയ്ക്ക് വെട്ടേറ്റ സുനന്ദയെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ തെളിവെടുപ്പിന് ശേഷം ജയിലിലേയ്ക്ക് എത്തിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോഴിതാ ശ്രീമഹേഷിൻ്റെ ആത്മഹത്യാശ്രമത്തിൽ പ്രതികരിക്കുകയാണ് മാവേലിക്കര ജയിൽ സൂപ്രണ്ട്.
ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു. വാറൻ്റ് മുറിയിൽ എത്തിച്ച ശേഷം പൊലീസുകാർ മടങ്ങി. എന്നാൽ രേഖകൾ തയ്യാറാക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്തു കഴുത്തിലും ഇടതു കൈയിലും ഞരമ്പുകൾ മുറിച്ചുവെന്നും ജയിൽ സൂപ്രണ്ട് പറയുന്നു. എന്നാൽ ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നത് കൊണ്ടാണ് കുടുതൽ സുരക്ഷ ഏർപ്പെടുത്താതിരുന്നതെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന നക്ഷത്രയ്ക്ക് ടാബിൽ ഗെയിം കളിക്കാൻ കൊടുത്ത ശേഷമായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. തിരിഞ്ഞിരുന്നാൽ സർപ്രൈസ് നൽകാം എന്ന് മകളോട് പറഞ്ഞു. കുട്ടി തിരിഞ്ഞിരുന്നതോടെ മഴു ഉയോഗിച്ച് കഴുത്തിന് ആഞ്ഞുവെട്ടുകയായിരുന്നുവെന്നും ശ്രീമഹേഷ് പോലീസിനോട് പറഞ്ഞു. കൂടാതെ ശ്രീമഹേഷുമായുള്ള വിവാഹത്തില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു.
ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു പിന്മാറ്റം. ഉദ്യോഗസ്ഥ പിന്മാറിയത് മകന്റെ കാരണത്താല്‍ തന്നെയാണെന്ന് അമ്മയും ശ്രീമഹേഷിനെ കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഇത് കിട്ടിയില്ല.
പിന്നാലെ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞു നിര്‍മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍വെച്ച് ഈ മഴു പോലീസ് കണ്ടെടുത്തു. തനിയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും പ്രതി പറഞ്ഞു.
മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
അതിനിടെ, മകളുടെ മരണത്തിൽ സംശയമുണ്ടെന്ന പരാമർശവുമായി ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ രംഗത്തെത്തി. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു.
ശ്രീമഹേഷ് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു. നിലവിൽ ചികിത്സയിൽ തുടരുകയാണ് ശ്രീമഹേഷ്. ആശുപത്രി വിട്ടശേഷം കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകും.
https://www.facebook.com/Malayalivartha