അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി അന്ന് മഹേഷിനെ വെറുതെ വിട്ടു: ഇന്ന് അതിൽ പശ്ചാത്താപമുണ്ട്: മഹേഷിന്റെ അമ്മയ്ക്കും ഇതിൽ ഒരു പങ്കുണ്ട്: പ്രതികരിച്ച് ബന്ധുക്കളും, നാട്ടുകാരും....
കുഞ്ഞ് നക്ഷത്രയ്ക്ക് ഏറെ പ്രിയപെട്ടവരായിരുന്നു മരിച്ചുപോയ 'അമ്മ' വിദ്യയുടെ മാതാപിതാക്കളും പത്തിയൂരിലെ വീടും. കൊല്ലപ്പെടും മുമ്പ് പോലും പത്തിയൂരിലെ വീട്ടിലേയ്ക്ക് പോകണമെന്നായിരുന്നു നക്ഷത്രമോൾ ആവശ്യപ്പെട്ടത്. ഇത് അച്ഛനും മകളും തമ്മിലുള്ള തർക്കത്തിന് കാരണമായി. ഇതിൽ ഇടപെട്ട അമ്മയെ മഹേഷ് മർദ്ദിച്ചതായി വിദ്യയുടെ കുടുംബം പറയുന്നു. ഇത് മനഃപൂർവം 'അമ്മ' മറച്ചുപിടിച്ചു. മഹേഷിന്റെ 'അമ്മ' നഴ്സും, അച്ഛൻ മിലിട്ടറിയിലും ആയിരുന്നു. നല്ല വിദ്യാഭ്യാസവും, സമ്പത്തും, സ്വാധീനവും ഉള്ള കുടുംബത്തിൽ മകൾ സുരക്ഷിതയായിരിക്കുമെന്ന് കരുതി വിവാഹം ചെയ്തു നൽകി.
സ്നേഹവും കരുതലും ആണെന്ന് പറഞ്ഞ ഇടത്ത് നിന്ന് തന്നെ പീഡനം ഉണ്ടായെന്ന് പറയാൻ വിദ്യ മടി കാണിച്ചു. എല്ലാം ക്ഷമിച്ചതിന്റെ ഭവിഷ്യത്താണ് ഇന്ന് പേരക്കുട്ടിയെ നഷ്ടപ്പെടാൻ ഇടയാക്കിയത്. എന്റെ മകളോ പോയി, ആ കുഞ്ഞിന് അച്ഛനെങ്കിലും വേണം എന്ന് കരുതി സമാധാനപ്പെട്ടു. ഒന്നാം ക്ലാസിൽ നക്ഷത്രയെ ചേർത്തതിന് ശേഷം പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന് കാണിക്കാൻ മഹേഷ് തയ്യാറായില്ല. പല വട്ടം കുഞ്ഞിനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും, കേസ് വരെ കൊടുത്തിരുന്നെന്നും വിദ്യയുടെ പിതാവ് പറയുന്നു. മഹേഷിന്റെ അമ്മയും ഇതിന് കൂട്ട് നിന്നെന്ന് വിചാരിക്കുന്നതായി സഹോദരനും ആരോപിക്കുന്നു.
' അമ്മ' സുനന്ദയെ ശക്തമായി ചോദ്യം ചെയ്താലേ ഇതിലെ സത്യങ്ങൾ പുറത്ത് വരൂവെന്ന് വിഷ്ണു പറയുന്നു. കല്യാണ സമയത്ത് മഹേഷ് ഡീസന്റ് ആയിരുന്നു. കുറച്ച് നാൾ കഴിഞ്ഞാണ് സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങിയത്. മഹേഷിനെതിരെ വിദ്യയുടെ നാട്ടുകാരും രംഗത്തെത്തി. 'അപ്പൂപ്പനും അമ്മൂമ്മയും, അന്ന് ചിന്തിച്ചത് ഈ കുഞ്ഞിന് അമ്മയെ നഷ്ടമായി, കുഞ്ഞ് ഒരു പ്രായമായി വരുമ്പോൾ അച്ഛനും, അമ്മയും ഇല്ലാത്ത കുഞ്ഞായി വളരേണ്ട എന്ന് കരുതിയിട്ടാണ്.
അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി. ഈ സ്നേഹവും, വാത്സല്യവും മഹേഷിനോട് അവർ കാണിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് അവർ കേസ് കൊടുക്കാതിരുന്നത്. അന്ന് അവര് കേസ് കൊടുക്കാതിരുന്നതിൽ ഇന്ന് ഈ അരുംകൊല ഉണ്ടാകില്ലെന്ന പശ്ചാത്താപം അച്ഛന്റെയും അമ്മയുടെയും മനസ്സിൽ കിടക്കുന്നുണ്ട്. ഇഞ്ചിഞ്ചായി അവൻ മരിക്കണമെന്ന് നാട്ടുകാർ പ്രതികരിക്കുന്നു.
വിദ്യയുടെ മരണത്തിൽ ഒരു പങ്ക് മഹേഷിന്റെ അമ്മയ്ക്കും ഉണ്ടെന്ന് ഇവർ പറയുന്നു. അവർക്കും അറിയാമായിരിക്കും. സ്വന്തം മക്കൾ തെറ്റുചെയ്താലും സംരക്ഷിക്കാൻ ഏതൊരമ്മമാരും ശ്രമിക്കും. അങ്ങനെ ചെയ്തതായിരിക്കാം ഇത്. ഞങ്ങളുടെ സുന്ദരിമോൾക്കും, കുഞ്ഞിനും നീതി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
സംഭവ ദിവസം നക്ഷത്രയുമായി ബീച്ചിൽ പോയ ശ്രീമഹേഷ് , വിദ്യയുടെ വീട്ടിലേക്കു അവിടെ വച്ച് ഫോൺ വിളിച്ചിരുന്നു. നക്ഷത്രയുമായി സംസാരിച്ചപ്പോൾ അടുത്ത ദിവസം പത്തിയൂരിലെ വീട്ടിലേക്കു വരാമെന്നു പറഞ്ഞാണു ഫോൺ വച്ചതെന്നു വീട്ടുകാർ പറഞ്ഞു.
ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്. ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലാണു താമസം.
ദിവസവും വൈകിട്ടു മകളുമായി സ്കൂട്ടറിലോ കാറിലോ ശ്രീമഹേഷ് സവാരിക്കിറങ്ങുമായിരുന്നു. മകളുമായി ശ്രീമഹേഷിന് ഏറെ അടുപ്പമായിരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രീമഹേഷ് തന്നെ പോസ്റ്റ് ചെയ്തിരുന്നു. മകൾക്ക് സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് തിരിച്ച് നിർത്തിയാണ് നഴ്‌സായി ജോലി ചെയ്തിരുന്ന മഹേഷ് ഒറ്റ വെട്ടിന് മകളുടെ ജീവനെടുത്തത്.
നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാണിക്കുന്നു. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
https://www.facebook.com/Malayalivartha