എന്നെ കൊന്നിട്ട് എന്റെ കുഞ്ഞിനെ വെറുതെ വിട്ടൂടായിരുന്നോ.? എന്റെ പൊന്നിന് ആഹാരവും കൊടുത്ത് വിട്ടതാ... എന്റെ പൊന്നുമോനെ, എന്റെ കുഞ്ഞിനെ കൊണ്ട് താടാ... വെട്ടേറ്റ തലയിൽ കൈവച്ച് പൊട്ടിക്കരഞ്ഞ് നക്ഷത്രയുടെ അച്ഛമ്മ....
2019 ജൂൺ 4ന് ആയിരുന്നു ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഭാര്യ വിദ്യയെ കണ്ടെത്തിയത്. വിദ്യയുടെ നാലാം ചരമ വാർഷികം കഴിഞ്ഞ് കൃത്യം രണ്ടാം ദിവസമാണ് മഹേഷ് കുഞ്ഞ് നക്ഷത്രയെ അരുംകൊലയ്ക്ക് ഇരയാക്കിയത്. എന്നെ കൊന്നിട്ട് എന്റെ കുഞ്ഞിനെ വെറുതെ വിട്ടൂടായിരുന്നോ.? അവനെങ്ങനെ തോന്നി ഇത് ചെയ്യാനെന്നാണ് മകന്റെ ആക്രമത്തിൽ വെട്ടേറ്റ തലയിൽ കൈവച്ച്, ആ അറുപത്തിരണ്ടുകാരി മുറിയ്ക്കുള്ളിൽ ഇരുന്ന് നിയന്ത്രണം വിട്ട് കരയുന്നത്.
കണ്മുമ്പിൽ പേരക്കുട്ടി ചോരയൊലിപ്പിച്ച് കിടന്നിട്ടും, ഒന്നും ചെയ്യാൻ കഴിയാതെ പോയതിന്റെ വേദനയിൽ വരുന്നവരോടും പോകുന്നവരോടും എന്റെ കുഞ്ഞിനെക്കൂടെ രക്ഷപ്പെടുത്താൻ പാടില്ലായിരുന്നോ എന്ന ദയനീയ ചോദ്യം ആ 'അമ്മ' ആവർത്തിക്കുന്നു. എന്റെ പൊന്നിന് ആഹാരവും കൊടുത്ത് വിട്ടതാ... എന്റെ പൊന്നുമോനെ എന്റെ കുഞ്ഞിനെ കൊണ്ട് താടയെന്ന് ആ 'അമ്മ' വേദനയോടെ വീണ്ടും നിലവിളിച്ചു.
മാട്രിമോണിയൽ സൈറ്റ് വഴി അവന് ഒരു പോലീസുകാരിയുടെ വിവാഹാലോചന വന്നു. കല്യാണം ഏതാണ്ടൊക്കെ ഉറപ്പിച്ചപ്പോഴേക്കും അവള് കാലുമാറി. ഇതോടെ മകൻ തകർന്ന് പോയതായി 'അമ്മ' സുനന്ദ പറയുന്നു. എന്റെ പൊന്നുമോളെ അവൻ താഴത്ത് വൈകാതെ ആണ് കൊണ്ട് നടന്നത്. പോലീസുകാരിയുടെ ആലോചന മുടങ്ങിയതോടെ അവന്റെ മാനസിക നില കൈവിട്ട് പോയെന്ന് ഇവർ പറയുന്നു. ഭാര്യ ആത്മഹത്യ ചെയ്തപ്പോഴേ അവന് മാനസിക നില തെററി. ഗുളിക ഒക്കെ കുറയെ കഴിച്ച്. അവൻ നോർമൽ ആയില്ല, എങ്കിൽ ഇങ്ങനെ ചെയ്യില്ലല്ലോ..?
തിരുവനന്തപുരത്ത് നിന്ന് ഒരു പോലീസുകാരിയുടെ വിവാഹാലോചന ആ പെൺകുട്ടിയുടെ 'അമ്മ തന്നെ കൊണ്ട് വന്നതാ. ഭാര്യ മരിച്ചിട്ട് ഇത്രയും വർഷം ആയില്ലേ, എന്നൊക്കെ പറഞ്ഞ് ഏതാണ്ടൊക്കെ ഉറപ്പിച്ചിരുന്നു. വീഡിയോ കോൾ ഒക്കെ ചെയ്ത് സംസാരിക്കുകയായിരുന്നു. അവന് ആ കൊച്ചിനെ വല്ലാത്ത ഇഷ്ടമായിരുന്നു. എന്റെ മോന്റെ വിധിയാ... ഞാൻ ആ കുട്ടിയെ കുറ്റം പറയുന്നതല്ല.
അതോടെ എന്റെ മകൻ തകർന്ന് പോയി. എന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു ബഹളം ഉണ്ടാക്കി. അങ്ങനെ ആണ് മകളുടെ വീട്ടിലേയ്ക്ക് താമസം മാറിയതെന്ന് സുനന്ദ പറയുന്നു. നല്ല സന്തോഷത്തോടു കഴിഞ്ഞ കുഞ്ഞാ... അവൻ വേറെ ഒരു പെണ്ണിന്റെ പുറകെയും പോയിട്ടില്ല. മോന് എന്തോ ഓപ്പറേഷൻ കഴിഞ്ഞെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു, എന്താണെന്ന് അറിയില്ലെന്നും കരഞ്ഞുകൊണ്ട് 'അമ്മ പറയുന്നു.
വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോൺസ്റ്റബിളുമായി പുനർവിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിക്കുകയുമുണ്ടായി. എന്നാൽ, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പൊലീസുകാരി ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് പിന്തുടർന്ന് ശല്യം ചെയ്തപ്പോൾ ഇവർ മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ കേസിൽ അടുത്ത ദിവസം മഹേഷ് ഹാജരാകേണ്ടതായിരുന്നു. വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് 'അമ്മ പറയുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം മഹേഷ് സമ്മതിച്ചു. മകൾ നക്ഷത്ര, അമ്മ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു.
അതിനിടെ വിദ്യയുടെ മരണത്തിൽ അമ്മയെയും പ്രതി മഹേഷിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. മഹേഷിനെതിരെ വിദ്യയുടെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. 'അപ്പൂപ്പനും അമ്മൂമ്മയും, അന്ന് ചിന്തിച്ചത് ഈ കുഞ്ഞിന് അമ്മയെ നഷ്ടമായി, കുഞ്ഞ് ഒരു പ്രായമായി വരുമ്പോൾ അച്ഛനും, അമ്മയും ഇല്ലാത്ത കുഞ്ഞായി വളരേണ്ട എന്ന് കരുതിയിട്ടാണ്.
അച്ഛൻ ജയിൽ പുള്ളിയാണെന്ന് വന്നാൽ ഒരു പെൺ കൊച്ചിന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി. ഈ സ്നേഹവും, വാത്സല്യവും മഹേഷിനോട് അവർ കാണിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് അവർ കേസ് കൊടുക്കാതിരുന്നത്. അന്ന് അവര് കേസ് കൊടുക്കാത്തതിന് ഇന്ന് പശ്ചാത്തപിക്കുന്നുണ്ട്. എങ്കിൽ കുഞ്ഞ് നക്ഷത്ര അവർക്കൊപ്പം ജീവനോടെ ഉണ്ടായേനെ എന്ന് നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha