ഫാഷന്‍ ഷോയില്‍ റാമ്പ് വോക്ക് ചെയ്യുന്നതിനിടെ മോഡല്‍ ഇരുമ്പ് തൂണ്‍ തകര്‍ന്ന് ദേഹത്തേക്ക് വീണു കൊല്ലപ്പെട്ടു... 24കാരിയായ വന്‍ഷിക ചോപ്രയാണ് മരിച്ചത്... ഞായറാഴ്ച നോയിഡ ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഫാഷൻ ഷോക്കിടെയാണ് സംഭവം...
ഫാഷന്‍ ഷോയില്‍ റാമ്പ് വോക്ക് ചെയ്യുന്നതിനിടെ മോഡല്‍ ഇരുമ്പ് തൂണ്‍ തകര്‍ന്ന് ദേഹത്തേക്ക് വീണു കൊല്ലപ്പെട്ടു. 24കാരിയായ വന്‍ഷിക ചോപ്രയാണ് മരിച്ചത്. ഞായറാഴ്ച നോയിഡ ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഫാഷൻ ഷോക്കിടെയാണ് സംഭവം. വന്‍ഷിക സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ഞായറാഴ്ച ഉച്ച് 1.30ഓടെയാണ് സംഭവം. ബോബി രാജ് എന്ന മറ്റൊരു മോഡലിന് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തി പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷോയുടെ സംഘാടകരെയും ലൈറ്റിംഗ് ട്രസ് സ്ഥാപിച്ച ആളെയും പൊലീസ് ചോദ്യം ചെയ്തു.കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.ഇരുവരുടെയും വീട്ടുകാരെ വിവരം അറിയിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
''ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിൽ ഫാഷൻ ഷോയ്ക്കിടെ ട്രസ് വീണാണ് വാൻഷിക ചോപ്ര മരിച്ചത്. മൃതദേഹത്തിന്റെ പഞ്ചനാമം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്” നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസിപി) ശക്തി അവസ്തി പറഞ്ഞു.ഫാഷൻ ഷോയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha