രേണുവും മക്കളും തകർന്ന അവസ്ഥയിൽ: കുടുംബത്തെ കാണാൻ ഓടിയെത്തി കൊല്ലം സുധിയുടെ സഹോദരൻ: സുധിയുടെ കുടുംബം അകൽച്ചയിലാണെന്ന വാർത്തകൾ വ്യാജം: സുധിയുടെ മരണ ശേഷം അമ്മയെ വേദനിപ്പിക്കുന്നത് മറ്റ് പലതും...
കലാഭവൻ മണിയുടെ മരണശേഷം കേരളക്കരയെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കൊല്ലം സുധിയുടേത്. കഴിഞ്ഞ ദിവസമായിരുന്നു സുധിയുടെ ഒമ്പതാം ദിവസത്തെ പ്രാർത്ഥനകൾ നടന്നത്. എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ദൃശ്യങ്ങൾ. ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന് വീഴുകയിരുന്നു രേണു. കണ്ടുനിന്നവർക്കാർക്കും ആ കാഴ്ച സഹിക്കാനായില്ല. കല്ലറയിലേക്ക് പോലും നോക്കാൻ തയ്യാറാവാതെ കുനിഞ്ഞ് നിൽക്കുകയായിരുന്നു മൂത്ത മകൻ രാഹുൽ. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും.
കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. ഇപ്പോഴിതാ രേണുവിനെയും മക്കളെയും കാണാൻ എത്തിയിരിക്കുകയാണ് കൊല്ലാതെ സുധിയുടെ സഹോദരൻ സുനിൽ. സുധിയുടെ ഭാര്യ എന്ന് പറഞ്ഞാൽ എന്റെ സഹോദരിയാ.. അവന്റെ മക്കൾ എന്ന് പറയുന്നത് എന്റെയും മക്കളാണ്. ഞങ്ങൾ നാല് മക്കളായിരുന്നു.
സിബി, സുനിൽ, സുധി , സുഭാഷ്. ഇളയ അനിയൻ കുറയെ കൊല്ലം മുമ്പ് ഹാർട്ടിന് പ്രശ്നം വന്നു മരിച്ചു. ഇപ്പോ സുധിയും പോയി. ഇപ്പോൾ ഞാനും എന്റെ പെങ്ങളും മാത്രമേ ഉള്ളു. മരണ വാർത്ത പുറത്ത് വന്നതോടെ എന്റെ ഒരു ഭാഗം തളർന്ന് പോയപോലെ ആയിരുന്നു. ഒരിക്കലും സഹിക്കാൻ പറ്റത്തില്ല. എന്റെ കുട്ടികളെന്ന് പറഞ്ഞാൽ സുധിയുമായി ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു. രേണുവും മക്കളും തകർന്ന അവസ്ഥയിലാണ്. അവരെ കൈവിടാൻ കഴിയില്ല.
തന്നെക്കൊണ്ട് പറ്റുന്നത് ചെയ്യുമെന്ന് പറയുകയാണ് അദ്ദേഹം. ഒമ്പതാം ക്ലാസുവരെ കിച്ചൂട്ടൻ കൊല്ലത്ത് നിന്ന പഠിച്ചത്. ഞാനായിരുന്നു സ്കൂളിൽ കൊണ്ടാക്കാനും വിളിക്കാനും പോയിരുന്നത്. എന്റെ മക്കളെ പുറത്ത് കൊണ്ടുപോകുമ്പോ കിച്ചൂട്ടനെയും, കൂടെ കൂട്ടും. എല്ലാവരും ചോദിച്ചിരുന്നത് സുനിലിന്റെ മകനാണോ എന്നായിരുന്നു. മക്കളുടെ ഭാവിയ്ക്ക് വേണ്ടി തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്ന് അദ്ദേഹം വീണ്ടും കൂട്ടിച്ചേർത്തു.
ഞങ്ങളും വാടക വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.. എങ്കിലും എന്റെ കൊക്കിലൊതുങ്ങുന്ന സഹായങ്ങൾ സഹോദരിക്കും, മക്കൾക്കും വേണ്ടി ചെയ്യും. കൊല്ലത്തെ ബന്ധുക്കളെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്നെക്കാളേറെ സുധിയെ അവർക്ക് ഇഷ്ട്ടമായിരുന്നു. ഇഷ്ടമെന്നല്ല, ആരാധനയായിരുന്നു. എല്ലാവര്ക്കും ഈ വിയോഗം സങ്കടമുണ്ടാക്കി. എന്റെ സഹോദരൻ എന്നതിലുപരി, നല്ല സുഹൃത്തായിരുന്നു സുധി. വളരെ കഷ്ടപ്പാടിലൂടെ വളർന്ന് വന്ന കലാകാരനാണ് അവൻ. അവന് പാട്ടിനോടായിരുന്നു താത്പര്യം.
പിന്നീട് കോമഡികളും ചെയ്തു തുടങ്ങി. വീടിനുള്ളിൽ നമ്മൾ വലിയ വില നല്കിയിരുന്നില്ലെങ്കിലും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ഇത്രയും ആരാധകർ ഉണ്ടായിരുന്നെന്ന് മരണത്തോടെയാണ് മനസിലാക്കിയതെന്ന് അദ്ദേഹം പറയുന്നു. സുധി വീട്ടിലേയ്ക്ക് എത്തിയാൽ ഉത്സവമായിരുന്നു. അമ്മയായിരുന്നാലും, കുഞ്ഞുങ്ങളായിരുന്നാലും എല്ലാവരുമായി ടൗണിൽ പോകും, സിനിമ കാണും. മൊത്തത്തിൽ ഹാപ്പി ആയിരുന്നു. രാവിലെ തന്നെ ഫുഡും കാര്യവും വാങ്ങി വന്നു ഞങ്ങളെ കഴിപ്പിക്കും, പക്ഷെ സുധി കഴിക്കില്ല. അങനെ ഒരാളായിരുന്നു സുധി.
സുധി ഇനി ഇല്ലെന്നുള്ള സത്യം അമ്മയ്ക്ക് വലിയ ഷോക്കായി. അവൻ പോയതിനെക്കാളേറെ ആളുകൾ പറയുന്ന കാര്യങ്ങളാണ് അമ്മയെ വേദനിപ്പിക്കുന്നത്. രേണുവിന്റെ വീട്ടുകാരുമായി സുധിയുടെ കുടുംബം അകൽച്ചയിലാണെന്ന് ചില വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇരു കുടുംബവും തമ്മിൽ സഹകരണമാണെന്ന് ഞങ്ങൾക്കും രേണുവിനും ഒരുപോലെ അറിയാം എന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha