മരിക്കും മുമ്പ് കൊല്ലം സുധി, അമ്മിണിയമ്മയെ കാണാൻ എത്തി: ആറ്റിൽ ചാടി മരിക്കാൻ പോയ ആ അമ്മയ്ക്ക് വേണ്ടി സുജിത്ത്...
പുത്തൂരിലെ അമ്മിണിയമ്മയെ മരിക്കും മുമ്പ് കാണാൻ കൊല്ലം സുധിയെത്തിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തമായി വീട് പോലും ഇല്ലാതെ ആറ്റിൽ ചാടി ആത്മത്യ ചെയ്യാൻ പോയ അമ്മിണിയമ്മയെ രക്ഷപ്പെടുത്തിയത് സുജിത്ത് മാറനാട് എന്ന യുവാവാണ്. മിമിക്രി പരിപാടിയും, ഡ്രൈവിംഗ് പഠിപ്പിക്കുന്ന ജോലിയും ഉപേക്ഷിച്ച് ഇപ്പോൾ അമ്മിണിയമ്മയ്ക്ക് വീട് വയ്ക്കാനുള്ള ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഈ ചെറുപ്പക്കാരൻ.
വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ അമ്മയ്ക്ക് ഒരു വീട് വച്ച് നല്കണമെന്നുളത്. കുന്നത്തൂർ ആറ്റിൽ ചാടി മരിക്കാൻ നിന്ന അമ്മിണിയമ്മയെ, വീണ്ടും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുകയായിരുന്നു ഈ ചെറുപ്പക്കാരൻ. അമ്മിണിയമ്മയെ ഞാൻ രക്ഷിക്കാമെന്ന സുജിത്തിന്റെ ഒറ്റവാക്കിൽ ആ 'അമ്മ' ഇന്നും ജീവിക്കുന്നു.
പലരുടെയും സഹായത്തോടെ സ്വന്തം ഉപജീവനമാർഗം പോലും ഉപേക്ഷിച്ച് ഈ യുവാവ് ഇപ്പോഴും ആ അമ്മയ്ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലാണ്. വസ്തുമാറി വീട് വച്ച് താമസിക്കുന്നതിനിടെ, വേറൊരാൾ അവരുടെ സ്ഥലമാണെന്ന് പറഞ്ഞ് ആ വീട് പൊളിച്ച് മാറ്റുകയായിരുന്നു. ഇതോടെ ജീവിക്കാനും, തല ചായ്ക്കാനും വീട് ഇല്ലാതെ തെരുവിലാക്കപ്പെട്ട സാഹചര്യമായിരുന്നു അമ്മിണിയമ്മേടേത്.
നഷ്ടപ്പെട്ടുപോയ അമ്മയുടെ സ്ഥലം വീണ്ടെടുത്ത് അവിടെ ഒരു വീട് വച്ച് നൽകുമെന്ന് ഉറപ്പ് നൽകിയാണ് സുജിത്ത് ഈ അമ്മയെ കൂടെ കൂട്ടിയത്. ഒരു തുണ്ട് ഭൂമി സ്വന്തമായിട്ട് ഇല്ലാതിരുന്നിട്ട് കൊല്ലം സുധി പോലും അമ്മിണിയമ്മയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങി. സുധിയടക്കമുള്ള കലാകാരന്മാർ ചേർന്ന് പരിപാടികൾ നടത്തി അതിനു പണം സ്വരുക്കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു.
മിക്ക ദിവസങ്ങളിലും സുജിത്തിനെ തേടി വീട് പണി എന്തായി എന്ന സുധിയുടെ അന്വേഷണം എത്തുമായിരുന്നു. തുടർന്നുള്ള പണിക്കായി, ഈ മാസം കൊല്ലം സുധിയും സംഘവും കൊട്ടാരക്കരയിൽ ഒരു വലിയ പരിപാടി നടത്താനിരിക്കെയാണ് വിധി അപകടത്തിന്റെ രൂപത്തിൽ സുധിയെ തട്ടിയെടുത്തത്. സുജിത്തിന്റെ അവസ്ഥ കണ്ടറിഞ്ഞ് എത്തിയ രണ്ട് പാസ്റ്റർമാർ ദിവസവും തനിക്കൊപ്പം നിന്ന് എല്ലാ ജോലികളും ചെയ്ത് തരുമായിരുന്നെന്ന് കരഞ്ഞുകൊണ്ട് സുജിത്ത് പറയുന്നു.
അറുപത്തഞ്ച് വയസുള്ള ഒരു അമ്മയാണ്. മഴക്കാലത്തിന് മുമ്പ് കയറിക്കൊടുക്കാൻ ഒരിടം ഉണ്ടാക്കികൊടുക്കാൻ എല്ലാവരും സഹായിക്കണമെന്ന് സുജിത്ത് പറഞ്ഞു. ഈ ഭൂമിയിൽ ഇനി എന്ത് സംഭവിച്ചാലും കൊല്ലം സുധി ആഗ്രഹിച്ചത് പോലെ ഈ അമ്മയ്ക്ക് ഒരു വീട് കെട്ടി നൽകുമെന്ന ഉറപ്പിൽ തന്നയാണ് ഈ യുവാവ്.
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നിന്നും ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ തൃശൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു പിക്കപ്പ് ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. അപകടങ്ങളെ സുധി ഏറെ പേടിച്ചിരുന്നതായി രേണു ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളാണ് സുധി ചേട്ടന്‍ എന്നാണ് രേണു പറയുന്നത്. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല,ഡ്രൈവിംഗ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയിരുന്നു . ആരെയെങ്കിലും കൂട്ടിയേ കാറിൽ യാത്ര ചെയ്യൂ . പേടി തന്നെയായിരുന്നു അതിന് കാരണം. വേഗം കൂടുതലായാല്‍ മെല്ലെ പോകാന്‍ പറയും.
റോഡപകടങ്ങള്‍ വളരെ പേടിയായിരുന്നു സുധിക്ക് . ഇളയകുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടു പോയതെന്ന് രേണു ഓർക്കുന്നു. ബോട്ടപകടമുണ്ടായപ്പോള്‍ പറഞ്ഞു, അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നുവെന്നും രേണു ഓർക്കുന്നുണ്ട്.
https://www.facebook.com/Malayalivartha