ഒന്നല്ല, ഒമ്പതിനായിരം കേസ് വന്നാലും നേരിടും: കണ്ണേ കരളേ കുഞ്ഞൂഞ്ഞേ... ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി. ഇതിനെരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ബിന്ദു ചന്ദ്രൻ പറഞ്ഞു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു.
വിനായകന്റെ ചിത്രം കത്തിക്കുന്ന വിഡിയോയും ബിന്ദു സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു. നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടൊള്ളൂ. എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യർപോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്.
ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ ഈ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കർമം നിർവഹിക്കുകയാണ്. എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും. ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി...കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ. എന്നായിരുന്നു ബിന്ദു ചന്ദ്രൻ വി.കുറിച്ചത്.
ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്- എന്നായിരുന്നു വിനായകൻ ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
ജസ്റ്റിസ് ഫോർ ഉമ്മൻചാണ്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗുകൾ നിറയുന്നുണ്ട്. ഉമ്മൻ ചാണ്ടിയെന്നല്ല ഏതൊരു മനുഷ്യന്റെയും മരണത്തെയും മൃതശരീരത്തെയും അപമാനിക്കുന്ന പുഴുത്ത ജന്മങ്ങൾക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം. ഇവനൊക്കെ വിലിച്ചുകേറ്റിയേക്കുന്ന സാധനത്തിന്റെ കെട്ടിറങ്ങുന്നതിനുമുൻപ് നാട്ടുകാരോ പോലീസോ അവന് അർഹിക്കുന്ന രീതിയിൽ കൊടുക്കേണ്ടത് കൊടുക്കണം.
കേരളം ഒന്നടങ്കം അംഗീകരിക്കുന്ന ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിനെ മരണ ശേഷം അധിക്ഷേപിച്ച വിനായകൻ എന്ന സിനിമാനടനെ സിനിമാലോകം ഇനിയും പേറി നടന്നാൽ സിനിമാ പ്രേമികൾ എത്ര വലിയ സിനിമ ആണെങ്കിലും ബഹിഷ്‌ക്കരിക്കണം എന്നിങ്ങനെ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അതേ സമയം വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി. എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha