നടി ആക്രമണക്കേസ് കാരണം തന്റെ ജീവിതം നഷ്ടമായി: വിചാരണ നീട്ടികൊണ്ട് പോകാൻ ശ്രമം നടക്കുന്നു -ദിലീപ്
നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയിൽ ആരോപിച്ചു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് കെ.ബാബു പരിഗണിക്കുമ്പോഴാണു ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള ആരോപണങ്ങൾ ഉന്നയിച്ചത്.
വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണു തെറ്റെന്ന് ഹൈക്കോടതി ആരാഞ്ഞു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ.ഷാജി വ്യക്തമാക്കി.
കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് നടി കോടതിയില്‍ ഹര്‍ജി നല്‍കയിരുന്നു. ഇത് അനധികൃത പരിശോധനയെ തുടര്‍ന്നാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതെന്ന് അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് വാദം കേള്‍ക്കുന്ന ജസ്റ്റിസ് കെ ബാബു ചോദിച്ചു.
ഇതോടൊപ്പം ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്തുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യം എന്താണെന്ന് ദിലീപിനോട് ആരാഞ്ഞു. ഇതിന് മറുപടിയായി, കേസ് നീളുകയാണെന്നും തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നാണ് നടി കോടതിയില്‍ ആവശ്യപ്പെട്ടത്.
മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് നടി മുന്നോട്ടുവയ്ക്കുന്ന വാദം. ഐ പി സി 425 അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുക്കാനാകുമെന്നാണ് ഡി ജി പി അറിയിച്ചിരിക്കുന്നത്. ഡിജിപിയുടെ വാദം പൂർത്തിയായിട്ടില്ല. അതിജീവതയ്ക്കായി ഹാജരാകുന്ന സുപ്രീം കോടതി അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സൗകര്യം കണക്കിലെടുത്തു ഹർജി 31ന് പരിഗണിക്കാൻ മാറ്റി.
അതേ സമയം ദിലീപ് കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി നടി ആക്രമണ കേസിലെ നിർണായകമായ സാക്ഷിയായ ബാലചന്ദ്രകുമാർ രംഗത്ത് എത്തിയിരുന്നു. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയത്.
ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു വിസ്താരം നടത്തിയത്. പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തില്‍ മാസ്‌ക് ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല. ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ബന്ധത്തിന് വഴങ്ങി മാസ്‌ക് നീക്കി. ഈ കാരണത്താല്‍ ആരോഗ്യ പ്രശ്‌നം ഗുരുതരമായി.''ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു.
ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്. വിസ്താരത്തിന് എത്തിയപ്പോള്‍ കോടതി മുറ്റത്ത് ദിലീപിന്റെ ആളുകളെ കണ്ടു. തുടര്‍ന്ന് ഇക്കാര്യം കോടതിയെ അറിയിച്ചപ്പോള്‍ സുരക്ഷ ഒരുക്കി. എനിക്കെതിരെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്. സ്വാധീനിക്കാനും പ്രതിഭാഗം ശ്രമിച്ചു. ഒരു അപകടം ഏത് സമയത്തും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് ഭയമുണ്ട്', ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha