സൈക്കിളിങ് താരം കിരണ്‍ കൃഷ്ണന്റെ കുതിപ്പിന് കരുത്തേകാന്‍... വിദേശ സൈക്കിള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍...
സൈക്കിളിങ് താരം കിരണ്‍ കൃഷ്ണന്റെ കുതിപ്പിന് കരുത്തേകാന്‍ വിദേശ സൈക്കിള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊല്ലം കൈരളിനഗര്‍ നായാടിത്തറതുണ്ട് സ്വദേശിയായ കിരണ്‍ ഊട്ടിയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഈ വാര്‍ത്ത അറിയുന്നത്.
ഡൊളാന്‍ ലേറ്റെപ്പിന്റെ കാര്‍ബണ്‍ ഫ്രെയിം സൈക്കിളിന് 2,64,547 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബുധനാഴ്ച അച്ഛന്‍ കൃഷ്ണന്‍ കുട്ടിക്കും അമ്മ കവിതയ്ക്കുമൊപ്പം എത്തി മന്ത്രി കെ രാധാകൃഷ്ണനില്‍നിന്ന് കിരണ്‍ ഉത്തരവ് ഏറ്റുവാങ്ങുകയായിരുന്നു. പരിശീലനത്തിനുള്ള സഹായം നല്‍കാന്‍ കാര്യവട്ടം എല്‍എന്‍സിപിഇ ഡയറക്ടറോട് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു.
2014ല്‍ ഒമ്പതില്‍ പഠിക്കുമ്പോള്‍ കൊല്ലം ജില്ലാ ചാമ്പ്യനായാണ് കിരണ്‍ സൈക്കിളിങ്ങില്‍ തന്റെ വരവറിയിച്ചത്. ഫാത്തിമ മാതാ കോളേജില്‍ പഠിക്കുമ്പോള്‍ എന്‍സിസിയുടെ സഹായം പരിശീലനത്തിന് ലഭിച്ചു.
കോളേജ് പഠനം കഴിഞ്ഞതോടെ സൈക്കിള്‍ തിരികെ വാങ്ങി. ഇതോടെയാണ് മന്ത്രിക്ക് അപേക്ഷ നല്‍കിയത്. നിലവില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള കഠിന പരിശീലനത്തിലാണ്.
https://www.facebook.com/Malayalivartha