ചെലവുകുറഞ്ഞ പേവിംഗ് ബ്ലോക്കുകള്‍ നിര്‍മിച്ച് ജിസാറ്റ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍...
നിര്‍മാണചെലവ് കുതിച്ചുയരുന്ന ഇക്കാലത്ത് ചെലവുകുറഞ്ഞ പേവിംഗ് ബ്ലോക്കുകള്‍ നിര്‍മിച്ചു ജിസാറ്റ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളാണ് ഇവര്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്.
അതുവഴി പരിസ്ഥിതി മലിനീകരണത്തിനും ഇവര്‍ പരിഹാരം കണ്ടെത്തി. സാധാരണ പേവിംഗ് ബ്ലോക്കുകളുടെ നിര്‍മാണ ചെലവിനേക്കള്‍ 50 ശതമാനം കുറവ് ചെലവ് മാത്രമാണ് ഇവരുടെ നിര്‍മാണത്തിനു വരുന്നുള്ളു.
സിമന്റിനു പകരം ഫ്ളൈ ആഷ് ഉപയോഗിച്ചാല്‍ വീണ്ടും ചെലവ് കുറയ്ക്കാമെന്നും വിദ്യാര്‍ഥികള്‍ . ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഗുണനിലവാര പരിശോധനയില്‍ ഇവര്‍ നിര്‍മിച്ച ബ്ലോക്കുകള്‍ ഉന്നത നിലവാരം പുലര്‍ത്തി. വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ വീണ്ടും ചെലവ് കുറയ്ക്കാനാകുമെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു. സിവില്‍ വിഭാഗം മേധാവി പ്രഫ. റോയ് ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ അവസാന വര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ യു. ഹരിപ്രിയ, ഹര്‍ഷ സന്തോഷ്, രോഹിത് ആര്‍. പൈ, ആര്‍. നിരഞ്ജന്‍ എന്നീ വിദ്യാര്‍ഥികളാണ് അവസാന വര്‍ഷ പ്രോജക്ടിന്റെ ഭാഗമായി പഠനം നടത്തിയത്.
"
https://www.facebook.com/Malayalivartha