ഓണം ഫാഷന്‍... പ്രായഭേദമന്യേ കേരളത്തിലെ ഫാഷന്‍ പ്രേമികള്‍ക്ക് അണിഞ്ഞൊരുങ്ങാനുള്ള അവസരമെത്തി.... തല നിറയെ തുളസിയോ അരളിയോ ?
കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷങ്ങള്‍ തുടക്കമായി. ഇന്ന് മുതല്‍ കോളേജുകളിലും സ്‌കൂളുകളിലും ഓണാഘോഷത്തിന്റെ ദിവസങ്ങളാണ്. പ്രായഭേദമന്യേ കേരളത്തിലെ ഫാഷന്‍ പ്രേമികള്‍ക്ക് അണിഞ്ഞൊരുങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം. വിപണിയിലെ വിലക്കയറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് മിക്കയിടങ്ങളിലും ഓണം വിപണികള്‍ സജീവമാണ്.
വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും വിപണികളില്‍ ഉണ്ട്. കേരളത്തിലുടനീളം തുണിത്തരങ്ങള്‍ ഉപഭോക്താക്കള്‍ക്കിണങ്ങിയ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ കടകളും ഓണ്‍ലൈന്‍ സ്ഥാപനങ്ങളും തമ്മില്‍ മത്സരവും ശക്തമാണ്.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും.
ഈ വര്‍ഷത്തെ ഓണത്തിന് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വിപണിയും ഒരുങ്ങി കഴിഞ്ഞു. സെറ്റ്മുണ്ട്, ധാവണി, ഷര്‍ട്ട്, ടി ഷര്‍ട്ട്, ചുരിദാര്‍, പലാസോ, ക്രോപ്പ് ടോപ്, മുണ്ടുകള്‍ എന്നിവയില്‍ എല്ലാം പുത്തന്‍ പരീക്ഷണങ്ങള്‍ ട്രെന്റിനനുസരിച്ചു നടത്തിയിട്ടുണ്ട്. എങ്കിലും എപ്പോഴത്തെയും പോലെ സാരിയും സെറ്റു സാരിയുമെല്ലാമാണ് എന്നും പ്രിയപ്പെട്ടത്. സാരികളില്‍ കോണ്‍ട്രാസ്‌റ് ബ്ലൗസുകളോട് ആണ് ഇപ്പോള്‍ പ്രിയം. നല്ല ഡാര്‍ക്ക് നിറത്തിലുള്ള വര്‍ക്കോട് കൂടിയ ബ്ലൗസാണ് ഏറ്റവും പുതിയ ട്രെന്‍ഡ്. പ്ലെയിന്‍ നിറത്തിലുള്ള കസവുസാരിക്കും കളര്‍ സാരിക്കും ഇത് തന്നെയാണ് ഇപ്പോള്‍ ഓപ്ഷന്‍. കൂടുതല്‍ ഡിസൈനുകളോടുകൂടിയുള്ള സാരികള്‍ ഇപ്പോള്‍ ഒഴിവാക്കി സിംപിള്‍ ഡിസൈന്‍ അല്ലെങ്കില്‍ പ്ലെയിന്‍ സാരി തിരഞ്ഞെടുക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.
സാരി ഒഴിവാക്കണം എന്ന് ഉള്ളവര്‍ക്ക് കസവിന്റെയും ഫ്‌ലോറല്‍ ഡിസൈന്‍ ഉള്ള കേരളം സാരി തുണിത്തരങ്ങളില്‍ ഡിസൈന്‍ ചെയ്ത പലാസ പാന്റും ടോപ്പും, കുര്‍ത്ത തുടങ്ങിയവയിലെല്ലാം ലഭ്യമാണ്. മുണ്ടുകളിലും ഷര്‍ട്ടുകളിലും പുത്തന്‍ പരീക്ഷണങ്ങള്‍ ലഭ്യമാണ്. കഥകളിയും തൃക്കാക്കരപ്പനുമെല്ലാം നിറഞ്ഞ ഫാഷന്‍ ഷര്‍ട്ടും മുണ്ടും ലഭ്യമാണ്.
ട്രെന്‍ഡിനനുസരിച്ചു ആക്‌സസറീസിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹെവി ചോക്കറുകള്‍ക്കു പകരം സിംപിള്‍ ലെങ്ത്തി മാലകള്‍ക്കും പ്രിയം കൂടുന്നുണ്ട്. മാലയുടെ ലോക്കറ്റില്‍ വ്യത്യസ്തത കൊണ്ടുവരുന്നതും ഈ വര്‍ഷത്തെ ട്രെന്‍ഡില്‍ പ്രധാനമായ ഒന്ന് തന്നെയാണ്.വര്‍ക്കുള്ള ബോട്ട് നെക്ക് ബ്ലൗസിലും ടോപ്പിനും ഹെവി കമ്മല്‍ ധരിച്ച് മാല ഒഴിവാക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡുകളില്‍ മുന്നില്‍ തന്നെയാണ്. കൈ നിറയെ വള ധരിക്കുന്ന രീതിയാണ് നല്ലത്. എങ്കിലും ഒരുപാട് വളകള്‍ വേണ്ട എന്നുള്ളവര്‍ ബ്ലൗസിന് മാച്ച് ആയ ഹെവി ഒറ്റവളയും ധരിക്കാം.
ഓണത്തിന് തല നിറയെ മുല്ലപ്പൂ എന്നത് മാറി തുളസിയോ അരളിയോ വയ്ക്കാം. ഇപ്പോള്‍ വിപണിയില്‍ മിക്കവാറും ബ്ലൗസിന് ചേരുന്ന നിറമുള്ള പൂക്കള്‍ ലഭ്യമാണ്. ഇവയില്‍ താമരമൊട്ടു മുതല്‍ വിവിധ നിറത്തിലെ റോസാപ്പൂക്കള്‍ വരെ ഉള്‍പ്പെടും. അതിനാല്‍ അവയും പരീക്ഷിക്കാം.
https://www.facebook.com/Malayalivartha