ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്പെന്‍സേഴ്സ് കേരളത്തിലെ പ്രവര്‍ത്തം അവസാനിപ്പിച്ചു:- നൂറ് കണക്കിന് ജീവനക്കാർ പെരുവഴിയിൽ...
ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്പെന്‍സേഴ്സ് കേരളത്തിലെ പ്രവര്‍ത്തം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ ഔട്ട്ലെറ്റ് കഴിഞ്ഞ ദിവസമാണ് പ്രവർത്തനം അവസാനിപ്പിച്ചത്. സംസ്ഥാനത്തെ അവശേഷിക്കുന്ന നാല് ഔട്ട്ലെറ്റുകള്‍ക്കും മൂന്നുദിവസം കൊണ്ട് താഴുവീഴും. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് കേരളത്തിലെ പ്രവര്‍ത്തനം സ്പെന്‍സേഴ്സ് അവസാനിപ്പിക്കുന്നതെന്നാണ് സൂചന.
സെക്രട്ടേറിയറ്റിന് സമീപത്തുള്ള സ്പെന്‍സര്‍ ജംഗ്ഷന് ആ പേരു വന്നതുതന്നെ സ്പെന്‍സേഴ്സില്‍ നിന്നാണ്. ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്പെന്‍സേഴ്സ് ഇന്ന് ആര്‍.പി.സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ്. മദ്യവും സോഡയും റഫ്രിജറേറ്ററുമൊക്കെ വിറ്റ സ്പെന്‍സേഴ്സ് 2000ല്‍ ഹൈദരാബാദിലാണ് ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. തിരുവനന്തപുരത്ത് സ്പെന്‍സര്‍ ജംഗ്ഷന്‍, പട്ടം, വെള്ളയമ്പലം, ശ്രീകാര്യം എന്നിവിടങ്ങളിലും തിരുവല്ലയിലും സ്പെന്‍സേഴ്സ് റീട്ടെയിലിന് സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്.
അമ്പലത്തറയില്‍ വലിയൊരു ഗോഡൗണും. ഇതില്‍ സ്പെന്‍സര്‍ ജംഗ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തി. സ്റ്റോക് ഹൈദരാബാദിലേക്ക് മാറ്റുന്നതിനായി 15 ദിവസം കൂടി സമയമുണ്ട്. മൂന്നുദിവസം കൊണ്ട് ബാക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഗോഡൗണിനും താഴു വീഴും. ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരോട് ഹൈദരാബാദിലേക്ക് ചെല്ലാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്ന കാര്യം സ്പെന്‍സേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കുറച്ചു നാളുകളായി ആവശ്യത്തിന് സ്റ്റോക്കില്ലാത്ത നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. നഷ്ടത്തിലായതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് അനൗദ്യോഗികമായി കിട്ടുന്ന വിവരം. സ്പെന്‍സര്‍ ജംഗ്ഷനിലെ ഈ ഔട്ട്ലെറ്റില്‍ രണ്ടുവര്‍ഷം മുമ്പുവരെ പ്രതിമാസം ഒന്നര കോടി രൂപയുടെ വ്യാപാരം നടന്നിട്ടുണ്ട്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു, ജീവനക്കാരെല്ലാം ഞെട്ടിപ്പോയി. അവർ ഈ ഔട്ട്‌ലെറ്റുകൾ പെട്ടെന്ന് പൂട്ടുകയാണ്. ഞങ്ങളുടെ റീജിയണൽ ഓഫീസിൽ നിന്നുള്ള ഒരു സംഘം വ്യാഴാഴ്ച ഇവിടെയെത്തി, അടച്ചുപൂട്ടലിനെ കുറിച്ച് ഞങ്ങളെ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഞങ്ങൾ ഉപഭോക്തൃ പ്രവേശനം നിർത്തി. ഇവിടെയുള്ള ജീവനക്കാരിൽ പലരും പതിറ്റാണ്ടുകളായി ഇവിടെ ജോലി ചെയ്യുന്നവരാണ്, അവരിൽ പലരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇത് ഞെട്ടിക്കുന്ന ഒരു കാര്യമായതിനാൽ അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു പിടിയുമില്ല, ”സ്പെൻസേഴ്സ് ജൂനിയറിലെ സ്പെൻസേഴ്സ് ഔട്ട്ലെറ്റിന്റെ സ്റ്റോർ മാനേജർ ചന്ദ്ര വിജിൻ പറഞ്ഞു.
അടുത്ത 15 ദിവസത്തിനുള്ളിൽ, നിലവിലുള്ള സ്റ്റോക്ക് തിരികെ അയയ്ക്കാൻ ഞങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും സെപ്റ്റംബറിലെ മുഴുവൻ ശമ്പളവും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ മാളുകൾ വന്നതോടെ സ്പെൻസേഴ്സ് മാർക്കറ്റുകൾ നഷ്ടത്തിലായതാണു കാരണം. കേരളത്തിലാകെ 80 സ്ഥിരം ജീവനക്കാരും 30 താൽക്കാലിക ജീവനക്കാരുമായിരുന്നു ഗ്രൂപ്പിന് ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇ–മെയിലിലൂടെയാണ് പിറ്റേന്ന് അടച്ചുപൂട്ടുമെന്ന് അറിയിച്ചത്.
ഈ വിവരം അറിഞ്ഞ് ഒരു വനിത ജീവനക്കാരി ബോധരഹിതയായി. ഒരു ഗോഡൗണും ഒരു പാക്കിങ് യൂണിറ്റും ഉണ്ടായിരുന്നതും അടച്ചു.ഹൈദരാബാദിലെ ഔട്ട്‌ലെറ്റുകളിൽ വേണമെങ്കിൽ തുടർന്നു ജോലി ചെയ്യാമെന്നും അറിയിച്ചു. 1960 മുതൽ സ്പെൻസേഴ്സിന്റെ ഇന്ത്യൻ നെറ്റ്‌വർക്കിന്റെ ഉടമസ്ഥത രാജ്യത്തെ വൻകിട കമ്പനികൾ ഏറ്റെടുക്കുകയായിരുന്നു.
ഫുഡ് വേൾഡിന്റെ ഉടമസ്ഥതയിലായിരുന്ന സ്പെൻസേഴ്സ് 1996ലാണു ഗോയങ്ക ഗ്രൂപ്പ് സ്വന്തമാക്കുന്നത്.സ്പെൻസറിലെ സ്ഥിരം ഉപഭോക്താക്കളായി ഒട്ടേറെ ആളുകളുണ്ട്. വ്യാഴാഴ്ച പതിവുപോലെ സാധനങ്ങൾ വാങ്ങാൻ എത്തിയവർ പിറ്റേന്നു മുതൽ സ്പെൻസേഴ്സ് ഇല്ലെന്നറിഞ്ഞ് ആശങ്കപ്പെട്ടു. തങ്ങളുടെ ഇഷ്ടവ്യാപാര കേന്ദ്രം തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു ചില ഉപഭോക്താക്കൾക്ക് ഗോയങ്ക ഗ്രൂപ്പിന് ഇ–മെയിലും അയച്ചു.
https://www.facebook.com/Malayalivartha