ഒരു ഭാഗം വെളിച്ചം നിറഞ്ഞതും മറുഭാഗം ഇരുണ്ടും, ഒറ്റ ഫ്രെയിമിൽ അങ്ങനൊരു ചിത്രം...ഭൂമിയിലെ രാവും പകലും പകുത്തുവെച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി..!
ഒരു ഗോളത്തെ കൃത്യമായി വിഭജിച്ച് അതിന്റെ ഒരു ഭാഗം വെളിച്ചം നിറഞ്ഞതും മറുഭാഗം ഇരുണ്ടും, ഒറ്റ ഫ്രെയിമിൽ അങ്ങനൊരു ചിത്രം മനസിൽ കണ്ടുനോക്കൂ.. അത്തരത്തിൽ ഭൂമിയിലെ രാവും പകലും പകുത്തുവെച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്എ).
ഭൂമദ്ധ്യരേഖയുടെ അതേ പ്രതലത്തിൽ, ആകാശത്ത് സങ്കൽപ്പിച്ചിരിക്കുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റ് ജ്യോതിർഗോളങ്ങളുടെയും പാതയായ ഖഗോളമധ്യരേഖയിലൂടെ () സൂര്യൻ കടന്നുപോകുമ്പോൾ ഭൂമിയ്‌ക്ക് സംഭവിക്കുന്ന മാറ്റത്തെയാണ് ചിത്രം സൂചിപ്പിക്കുന്നത്. ചിത്രത്തിൽ വടക്കൻ അർദ്ധഗോളത്തിൽ ശരത്കാലമെത്തിയതായും കാണാം. വടക്കൻ അർദ്ധഗോളത്തിൽ രാവും പകലും തുല്യമായ ദിനത്തിലെടുത്ത ചിത്രമാണിത്.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ യുഎസ്എ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഒരേ സമയം രാവു പകലും കണ്ട ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. അവിശ്വസനീയമെന്നും അതിശയമെന്നും ഉപയോക്താക്കൾ കുറിച്ചു. വടക്കൻ അർദ്ധഗോളത്തിൽ ശരത് കാലം ആരംഭിച്ചിരിക്കുന്നത് ഇത്രയും മനോഹരമായി കാണിച്ചുതന്നതിന് യുഎസ്ഇയ്‌ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് ചിലർ.
https://www.facebook.com/Malayalivartha