മൊബൈല്‍ ഫോണിന് അനുയോജ്യമായ കവറുകള്‍ സ്വയം ഡിസൈന്‍ ചെയ്യാം...
മൊബൈല്‍ ഫോണിന് അനുയോജ്യമായ കവറുകള്‍ സ്വയം ഡിസൈന്‍ ചെയ്യാം... വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍കൊണ്ട് ചെലവുകുറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ കവര്‍ നിര്‍മ്മിക്കാനാകും.
നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍. അറിയാതെ നമ്മുടെ കൈയില്‍ നിന്ന് താഴെ വീണാല്‍ പിന്നെ ഒന്നു പറയേണ്ട... അതോടെ അടുത്ത ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പാണ്. ഈ പ്രശ്നങ്ങളില്‍ നിന്ന് ഫോണിന് സുരക്ഷ നല്‍കാനായി ഫോണ്‍ കവറുകള്‍ ഉപയോഗിക്കാം.
അത് മൊബൈല്‍ ഷോപ്പുകളില്‍ ലഭ്യമാണെങ്കിലും കുറഞ്ഞത് 200 രൂപയെങ്കിലും ചെലവാകും. അങ്ങനെ വാങ്ങുന്നതാകട്ടെ നമ്മള്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. എന്നാല്‍ അല്പമൊന്ന് മനസുവച്ചാല്‍ മനസ്സിനിഷ്ടപ്പെട്ട തരത്തിലുള്ള ഫോണ്‍ കവറുകള്‍ നിങ്ങള്‍ക്കും ഡിസൈന്‍ ചെയ്തെടുക്കാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങള്‍ ഇവയൊക്കെയാണ്
ഒരു ഗ്രാന്‍സ്പരന്റ് മൊബൈല്‍ കവര്‍ വാങ്ങുക. പശയും വെള്ളനിറത്തിലുള്ള മുത്തുകള്‍ 50 എണ്ണം, ഒരു ചുവപ്പ് നിറമുള്ള കടലാസ് , പച്ച നിറമുള്ള മുത്തുകള്‍ 30 എണ്ണം.
ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആദ്യം മൊബൈല്‍ കവറിന് മുകളിലായി പശ തേയ്ക്കുക. ആദ്യത്തെ വരിയില്‍ നിറയെ വെള്ളനിറത്തിലുള്ള മുത്തുകള്‍ ഒട്ടിച്ചശേഷം അടുത്ത വരിയില്‍ പശതേച്ച് പച്ച നറത്തിലുള്ള മുത്തുകള്‍ അടുക്കിയടുക്കി വയ്ക്കുക. തുടര്‍ച്ചയായി ഇത് മൊബൈല്‍ കവറില്‍ മുഴുവനായും ചെയ്യണം.
വെള്ളയും പച്ചയും ഇടകലര്‍ത്തി വേണം മുത്തുകള്‍ ഒട്ടിക്കേണ്ടത്.ഇതിന് ശേഷം ചുവപ്പ് നിറത്തിലുള്ള പേപ്പര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ പൂക്കളോ, പക്ഷികളോ, പാവക്കുട്ടിയോ വെട്ടിയെടുത്ത ശേഷം ചുവപ്പ് പേപ്പറില്‍ വെട്ടിയെടുത്ത രൂപത്തെ മൊബൈല്‍ കവറില്‍ ഒട്ടിക്കുക. മൊബൈല്‍ കവര്‍ റെഡി. ആരു നോക്കിയാലും ഒന്നു കണ്ണഞ്ചിപ്പോകും.
"
https://www.facebook.com/Malayalivartha