ലക്ഷക്കണക്കിന് ആരാധകരുള്ള, ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ:- അടിമുടി ദുരൂഹത
പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ലോഗർ കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുൽ. നിലവിൽ മരണ കാരണം വ്യക്തമല്ലെന്നും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊച്ചിയിലെ വ്യത്യസ്തമായ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്.
ഇതിന്റെ ഭാഗമായ രാഹുലിനും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചുള്ള വീഡിയോ ആണ് അവസാനമായി രാഹുൽ ചെയ്തത്. നീല ചെക്ക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് വളരെ ഉത്സാഹത്തോടെയാണ് രാഹുൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ, ദിവസങ്ങൾക്ക് ഇപ്പുറം കേൾക്കുന്നത് രാഹുലിന്റെ മരണ വാർത്തയാണ്. വീഡിയോയിൽ ക്ഷേത്രത്തെയും ഉണ്ണിയപ്പത്തെയും രാഹുൽ മനോഹരമായി വർണ്ണിക്കുന്നുണ്ട്. ക്ഷേത്രമിരിക്കുന്ന നാലുകെട്ടിനെക്കുറിച്ചും രാഹുൽ പറയുന്നു. ബുക്ക് ചെയ്ത് ഒരുമാസത്തിന് ശേഷമാണ് ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം ലഭിക്കുകയെന്നും അപാരമായ രുചിയാണെന്നും രാഹുൽ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം ഒമ്പത് ലക്ഷം ആളുകൾ ഈ വീഡിയോ കണ്ടു. അമ്പത്തിമൂവായിരം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.
ഈറ്റ് കൊച്ചി ഈറ്റ് ഗ്രൂപ്പിലെ ഏറ്റവും ജനപ്രിയനായിരുന്നു രാഹുൽ. രാഹുലിന്റെ വീഡിയോകൾക്ക് ലക്ഷക്കണക്കിനായിരുന്നു കാഴ്ച്ചക്കാർ. നേരത്തെ മോഹൻലാലുമൊത്തുള്ള വീഡിയോയും വൈറലായിരുന്നു. 2015ലാണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന കമ്മ്യൂണിറ്റി ആരംഭിച്ചത്. ഫേസ്‌ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഇത്. കമ്മ്യൂണിറ്റിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫേസ്‌ബുക്ക് അനുവദിച്ചത്.
നിലവിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റ് കമ്മ്യൂണിറ്റിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. രാഹുലിന്റെ പെട്ടെന്നുള്ള വിയോഗം സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ ആരാധാകരെ സങ്കടത്തിലാഴ്ത്തി. നിരവധി പേരാണ് രാഹുലിന്‍റെ വീഡിയോക്ക് താഴെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുന്നത്.
ഇഷ്‌ടഭക്ഷണം കഴിച്ചാലും എങ്ങനെ ആരോഗ്യത്തോടെയും തടികൂടാതെയും തുടരാം എന്ന് ചോദ്യമുള്ളവർക്ക് ഒരു മാതൃകയായിരുന്നു രാഹുലിന്റെ ട്രാൻസ്ഫോർമേഷൻ. തന്റെ പഴയകാല ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത് ഇക്കാര്യത്തിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും രാഹുൽ മറന്നില്ല. ഒരു ഫുൾ ബിരിയാണി എന്നതിന് പകരം ഹാഫ് ബിരിയാണി കഴിച്ചാണ് തന്റെ ആ യാത്രയ്ക്ക് തുടക്കം എന്ന് രാഹുൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നു. അസ്വാഭാവികമായി ഒന്നും തന്നെ രാഹുലിന്റെ പേജിൽ കാണാൻ സാധ്യമല്ല.
അവസാന പോസ്റ്റ് ഒക്ടോബർ ഏഴിനാണുള്ളത്. മഴ, ചായ, യാത്ര, ബീച്ച് എന്ന് ക്യാപ്‌ഷൻ നൽകിയിട്ടുള്ള ഒരു ഡ്രൈവിംഗ് വീഡിയോ ആണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇൻസ്റ്റയിൽ 42.4K ഫോളോവേഴ്സ് ആണ് രാഹുലിന് ഉണ്ടായിരുന്നത്.
'ഈറ്റ് കൊച്ചി ഈറ്റ്' പ്രവർത്തകർ തന്നെയാണ് മരണവിവരം സ്ഥിരീകരിച്ചതും. ഭക്ഷണ പ്രേമികളെ ഒന്നിച്ചു കൊണ്ടുവരുന്നതിനുള്ള 'ക്യൂലിനരി കൾച്ചർ' എന്ന ഉദ്യമത്തിലും രാഹുൽ മുൻനിര പ്രവർത്തകനായിരുന്നു. വ്ലോഗർമാർക്കിടയിലെ മിതഭാഷിയായ യുവാവിനെ അനേകം പേർ ശ്രദ്ധിച്ചിരുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന വ്‌ളോഗുകൾ രാഹുൽ ചെയ്തിരുന്നു. അവസാനമായി വന്നത് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത നവംബർ 21ലെ നാടൻ ഊണും മീൻകറിയും രുചിക്കുന്ന വീഡിയോ ആണ്. രാഹുലിന്റെ വേർപാടിൽ ഫുഡ്ഡ് വ്‌ളോഗർമാരും ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർമാരും ഉൾപ്പെടെ അവരുടെ പേജുകളിലൂടെ അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha