ഹ്യുണ്ടേയ് ക്രേറ്റയുടെ പുതിയ മോഡലിന്റെ ആദ്യ പ്രദര്‍ശനം ജനുവരി 16ന്....
ഹ്യുണ്ടേയ് ക്രേറ്റയുടെ പുതിയ മോഡലിന്റെ ആദ്യ പ്രദര്‍ശനം ജനുവരി 16ന്. രാജ്യാന്തര വിപണിയും ലക്ഷ്യം വച്ച് എത്തുന്ന ക്രേറ്റയുടെ ആദ്യ പ്രദര്‍ശനം അടുത്ത വര്‍ഷം നടക്കും.
ജനുവരി അവസാനം അല്ലെങ്കില്‍ ഫെബ്രുവരി ആദ്യം തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും. 2020 ന് ശേഷം വലിയ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന് രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനം കാണും. ഭാവിയില്‍ ക്രേറ്റയുടെ ഇലക്ട്രിക് മോഡലും വിപണിയില്‍ എത്തും. നിലവിലെ മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരുത്തിയ ഡീസല്‍ എന്‍ജിനായിരിക്കും പുതിയ ക്രേറ്റയില്‍.
പുതിയ ട്യൂസോണിന് സമാനമായ രൂപമായിരിക്കും മാറ്റങ്ങളുമായുള്ള ക്രേറ്റയ്ക്ക്. മുന്‍ ഭാഗത്തെ ആകര്‍ഷണം പാരാമെട്രിക് ഗ്രില്ലും എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകളുമാണ്. പിന്നില്‍ കൂടുതല്‍ സ്‌പോര്‍ട്ടിയറും ഷാര്‍പ്പറുമായി ടെയില്‍ ലാംപും മാറ്റങ്ങള്‍ വരുത്തിയ ബൂട്ട് ലിഡും പ്രതീക്ഷയിലുണ്ട്.
വാഹനത്തിന്റെ ഉള്‍ഭാഗത്തുമുണ്ടാകും മാറ്റങ്ങള്‍. കൂടുതല്‍ ഫീച്ചറുകളും ടെക്‌നോളജിയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും ക്രേറ്റയുടെ പുതിയ മോഡല്‍ എത്തുക.
"
https://www.facebook.com/Malayalivartha