Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാബ വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും, പ്രവചനങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ:- 2024ൽ കാത്തിരിക്കുന്നത് 7 ദുരന്തങ്ങൾ...

06 JANUARY 2024 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്...

ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കാറുണ്ട്. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്. 'ബാൾക്കൻസിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്. എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണെന്നതാണ് മറ്റൊരു സത്യം. എന്നാൽ, ഈ പ്രവചനങ്ങൾ എല്ലാം എവിടെ നിന്നെന്ന ചോദ്യത്തിന് അവരുടെ ജോലിക്കാരിലേക്കാണ് അനുയായികൾ വിരൽ ചൂണ്ടുന്നത്. വാംഗ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നു എന്നാണ് അനുയായികൾ പറയുന്നത്. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ടെന്നും അനുയായികൾ അവകാശപ്പെടുന്നു.

റഷ്യൻ പ്രസിഡന്റെ വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകുമെന്നുള്ളതാണ് 2024നെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുക എന്നാണ് വാംഗയുടെ പ്രവചനത്തിൽ പറയുന്നത്. യൂറോപ്പിലെ തീവ്രവാദമാണ് വാംഗയുടെ പ്രവചനങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. 2014 ഓടെ യൂറോപ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്നാണ് അവരുടെ പ്രവചനത്തിൽ പറയുന്നത്. ഒരു വലിയ രാജ്യം ബയോളജിക്കൽ വെപ്പൺ ഉപയോഗിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

പ്രകൃതിദുരന്തങ്ങളുടെ ഒരു വർഷമായിരിക്കും 2024 എന്നാണ് വാംഗ പ്രവചിച്ചത്. അതിതീവ്രവും കഠിനവുമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകും. ആഗോളതലത്തിൽ വലിയ സാമ്പത്തിക പിരിമുറുക്കവും വാംഗ പ്രവചിക്കുന്നു. കടക്കെണിയുടെ വർദ്ധനവും രാഷ്ട്രങ്ങൾക്കിടയിലെ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ കാരണമാകും. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകും. വൈദ്യുതി നിലയങ്ങളും ജലശുചീകരണ ശാലകളും ആക്രമണലക്ഷ്യങ്ങളാകും.

മനുഷ്യരാശിയെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന രണ്ട് രോഗാവസ്ഥകളാണ് അൽഷിമേഷ്സും കാൻസറും. ഈ രണ്ട് രോഗങ്ങൾക്കും 2024 ൽ പുതിയ ചികിത്സാരീതികൾ കണ്ടെത്തും. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് മേഖലയിൽ വലിയ വളർച്ച സംഭവിക്കും. എ ഐ വിപ്ലവത്തെ അത് കൂടുതൽ ത്വരിതപ്പെടുത്തും. ഏതായാലും മലനിരകളിൽ താമസിച്ചിരുന്ന ബാബ വാംഗ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് നടത്തിയ പ്രവചനങ്ങൾ അതിശയകരമായേ കാണാൻ കഴിയൂ.

മറ്റൊരു പ്രധാനപ്പെട്ട വാംഗ പ്രവചനങ്ങളിൽ ഒന്ന് ലാബുകളിൽ മനുഷ്യർ ജനിക്കുമെന്നതാണ്. ഇതുകൊണ്ട് അവർ എന്താണ് കൃത്യമായി ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ജനിക്കാൻ പോകുന്ന കുഞ്ഞിന് ലാബിൽ വെച്ച് ജനിതക തലത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണോ വാംഗ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ ഒരു അന്ധയായ ബൾഗേറിയൻ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിക്കാനുള്ള ശക്തി ലഭിച്ചതെന്നാണ് കരുതുന്നത്. വാംഗയെക്കുറിച്ച് അവർ തന്നെ പറയുന്ന കഥയായിരുന്നു ഇത്. എന്നാൽ, അത്തരത്തിൽ ഒരു ചുഴലിക്കാറ്റ് ആ കാലഘട്ടത്തിൽ ഉണ്ടായതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

 

ചെറുപ്പത്തിലേ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥയായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് വാംഗ പ്രശസ്തിയാർജിക്കുന്നത്. മരണത്തിനു ശേഷവും കൂടുതൽ ശക്തയായി കരുത്തോടെ വാംഗുയുടെ പ്രവചനങ്ങൾ നിലകൊള്ളുന്നു.

ജീവിച്ചിരുന്ന കാലത്ത് അവർ പ്രവചിച്ച പല കാര്യങ്ങളും അവരുടെ മരണശേഷം നടന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ് എന്നിവ വാംഗ പ്രവചിച്ചിരുന്നതായാണ് കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (2 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (3 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (3 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (3 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (4 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (5 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (5 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (6 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (8 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (9 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (9 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (9 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (9 hours ago)

Malayali Vartha Recommends