തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...
രണ്ടാം തവണ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ കഥയാണ് മാധ്യമങ്ങൾക് മുമ്പിൽ പറയാൻ ഉണ്ടായിരുന്നത്. ഉമ്മച്ചി എഴുന്നേറ്റത് കൊണ്ട് ഞങ്ങളെ കിട്ടിയെന്നാണ് ഫിദ പറയുന്നത്. ഉമ്മച്ചിയും വാപ്പയും ഞാനും അനിയനാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സംഭവം നടന്നപ്പോൾ തന്നെ ഉമ്മച്ചി എന്നെ സേഫ് ആണോ അല്ലയോ എന്ന്അറിയാതിരുന്നിട്ട് പോലും വീടിനു പുറത്തേയ്ക്ക് മാറ്റി.. അപ്പോൾ തന്നെ ചുമരിടിഞ്ഞ് വാപ്പയുടെ മേലെ വീണു. ഒരു വിധത്തിൽ വാപ്പ അതിൽ നിന്ന് രക്ഷപ്പെട്ടു.
അനിയനെ അയലത്തുള്ളവർ ഓടിവന്ന് രക്ഷപ്പെടുത്തി. താഴെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷപ്പെടുത്താൻ പോലും ആരും ആ അവസ്ഥയിൽ ഉണ്ടായിരുന്നില്ല. അടുത്തുള്ള പാഡിയിൽ ആദ്യത്തെ പൊട്ടലിൽ തന്നെ ഏകദേശം ആ ഭാഗത്തേക്ക് എത്തിയിരുന്നു. രണ്ടാമത്തെ പൊട്ടല് ഉണ്ടായപ്പോൾ തന്നെ പാഡിയിൽ എത്തി.
ശബ്ദം കേട്ടിട്ട് ആദ്യം മുണ്ടകൈ അടക്കം ചൂരൽ മലയും തകർന്നുവെന്നാണ് കരുതിയത്. ആ സമയത്ത് മുകളിൽ നിന്ന് എങ്ങനെയോ തെറിച്ച് ഒരു കുഞ്ഞു വന്നുവീണു. ശബ്ദം കേട്ടപാടെ ഞങ്ങൾ ആ കുഞ്ഞിനെയും എടുത്ത് ഓടി. പരിക്കേറ്റ അനിയനെ വാപ്പച്ചിയും ആ കുഞ്ഞിനെ ഉമ്മച്ചിയും എടുത്തു. വീണ്ടും ശബ്ദം കേട്ടിട്ട് കുഞ്ഞുമായി മറ്റൊരിടത്തേയ്ക്ക് ഓടി. ശബ്ദമൊന്ന് കുറഞ്ഞതിന് ശേഷമാണു എസ്റ്റേറ്റിന്റെ ഭാഗത്തേക്ക് മാറിയത്.
ആ ഭാഗത്തേക്ക് എത്തിയപ്പോഴാണ് ആ കുഞ്ഞിനെ അറിയാവുന്നആരോ അവിടെ എത്തി, ആ കുഞ്ഞിൻറെ ആരും തന്നെ ജീവിച്ചിരിപ്പില്ലെന്നും, അച്ഛനും അമ്മയും സഹോദരങ്ങളൊക്കെ ഒഴുകി പോയി എന്നും പറഞ്ഞതായി ഫിദ പറഞ്ഞു. ദുരന്ത മുഖത്ത് ഇത് പോലെ അനേകായിരങ്ങളാണ് ആ ഭീകര നിമിഷത്തെ അനുഭവങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ ഏറ്റ് പറയുന്നത്.
https://www.facebook.com/Malayalivartha