മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ
മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ. ഈ വര്‍ഷം അവസാനം മെക്‌സിക്കോയില്‍ നടക്കുന്ന മിസ് യൂനിവേഴ്‌സ് 2024 മല്‍സരത്തില്‍ റിയ സിന്‍ഹ ഇന്ത്യയെ പ്രതിനിധീകരിക്കും.
ഞായറാഴ്ച രാജസ്ഥാനിലെ ജയ്പൂരിലാണ് മിസ് യുനിവേഴ്‌സ് ഇന്ത്യ 2024ന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. പ്രഞ്ജല്‍ പ്രിയ ഫസ്റ്റ് റണ്ണറപ്പും ഛവി വെര്‍ഗ് സെക്കന്‍ഡ് റണ്ണറപ്പും ആയി. സുസ്മിത റോയി, റൂപ്ഫുഷാനോ വിസോ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. 51 മത്സരാര്‍ഥികളെ മറികടന്നാണ് റിയ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.
തിളക്കമാര്‍ന്ന വിജയത്തിന് ഏറെ ആഹ്ലാദമുണ്ടെന്ന് റിയ സിന്‍ഹ . 'ഇന്ന് ഞാന്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 പട്ടം നേടി. ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ഈ കിരീടത്തിലേക്ക് എത്താന്‍ വളരെയധികം പ്രയത്‌നിച്ചിട്ടുണ്ട്. മുന്‍ ജേതാക്കള്‍ എനിക്ക് പ്രചോദനമായി.
എല്ലാ പെണ്‍കുട്ടികള്‍ക്കും എന്താണ് തോന്നുന്നത് അതാണ് തനിക്കും തോന്നുന്നത്. വിജയികള്‍ മനസ്സിനെ ത്രസിപ്പിക്കുന്നവരാണ്. മിസ് യൂനിവേഴ്സില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കും. ഈ വര്‍ഷം ഇന്ത്യ മിസ് യൂണിവേഴ്സ് കിരീടം നേടുമെന്നാണ് എന്റെ പ്രതീക്ഷ.
നടിയും മിസ് യൂണിവേഴ്‌സ് ഇന്ത്യ 2015യുമായ ഉര്‍വശി റൗതേലയാണ് വിജയിയെ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha