യുവത്വത്തിന്റെ ഉത്സാഹം കൈമുതലായുള്ള ഈ ചെറുപ്പക്കാരനെ അറിയൂ
സ്നാപ്ചാറ്റ് എന്ന സോഷ്യല്‍ മീഡിയ സംരംഭത്തിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ബോബി മര്‍ഫിക്ക് വയസ്സ് 29 ആയതേ ഉള്ളൂ
ഫേസ്ബുക്കിനെ പോലും വെല്ലുവിളിച്ച സോഷ്യല്‍ മീഡിയ സംരംഭമാണ് സ്നാപ്ചാറ്റ്
സ്നാപ്ചാറ്റിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ബോബി മര്‍ഫി. ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ സമ്പന്ന പട്ടിക അനുസരിച്ച് 27,000 കോടി രൂപയിലധികം വരും ഈ 29കാരന്റെ മൊത്തം മൂല്യം. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് ഇവാന്‍ സ്പീഗലുമായി ചേര്‍ന്ന് സ്നാപ്ചാറ്റ് എന്ന രസകരവും കൗതുകവും നിറഞ്ഞ കമ്പനിക്ക് ബോബി തുടക്കമിട്ടത്
170 ദശലക്ഷം ഉപയോക്താക്കളാണ് ദിനംപ്രതി യുഎസില്‍ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നത്. ഇവരാകട്ടെ, 18നും 34 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍. അതായത് യുവാക്കള്‍ മാത്രം. ഇതുതന്നെയാണ് ഈ യുവശതകോടീശ്വരന്റെ വിജയത്തിന് കാരണവും.
സ്നാപ്പിന്റെ ഏറ്റവും വലിയ സവിശേഷതയായ ഡിസപ്പിയറിങ് ഫീച്ചര്‍ അവതരിപ്പിച്ചതില്‍ ബോബിക്ക് വലിയ പങ്കുണ്ട്. അതായത് സ്നാപ്ചാറ്റ് വഴി നമ്മള്‍ അയക്കുന്ന മെസേജുകളും ഫോട്ടോകളും വിഡിയോകളും എല്ലാം ഒരു നിശ്ചിത സമയത്തിനകം ഓട്ടോമാറ്റിക് ആയി മാഞ്ഞുപോകും. സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്കിനെക്കാളും യുവാക്കള്‍ക്ക് സ്നാപ്പിനോട് പ്രിയമേറുന്നതും.
ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയില്‍ ഒരാളായി 2014ല്‍ ബോബിയെ ടൈം മാസിക തെരഞ്ഞെടുത്തിരുന്നു. 2015ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്ത ശതകോടീശ്വരനായി ഫോബ്സ് പട്ടികയിലും ബോബി അരങ്ങേറ്റം കുറിച്ചു.
എപ്പോഴും സ്മാര്‍ട്ടായ, ഫ്രണ്ട്ലി ആയ, ബഹളങ്ങളില്ലാത്ത യുവാവ്. ഒരിക്കല്‍ പോലും ബോബി അപ്സറ്റ് ആയിരിക്കുന്നതോ ദേഷ്യം പിടിച്ചിരിക്കുന്നതോ കണ്ടില്ലെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നു.
ഫോബ്സ് മാസികയുടെ യുവശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏഴാമത്തെ റാങ്കാണ് ബോബിക്കുള്ളത്. സ്നാപ്ചാറ്റിന്റെ മുഖമായി എപ്പോഴും ലോകത്തിന് മുന്നിലെത്താറുള്ളത് ഇവാന്‍ സ്പീഗലാണെങ്കിലും ബോബിയും കൂടി ചേര്‍ന്നാണ് സ്നാപ്പിന്റെ നല്ലൊരു ശതമാനം ഉടമസ്ഥാവകാശവും കൈയാളുന്നത്.
https://www.facebook.com/Malayalivartha