വിധിക്കുമുന്നില്‍ തോറ്റുകൊടുക്കാതെ പുഞ്ചിരിയോടെ ഫെബിൻ
പ്ലസ് ടു പഠനസമയത്ത് ചിക്കന്‍പോക്‌സിനെതിരെയുള്ള കുത്തിവയ്പ്പ് കവര്‍ന്നെടുത്ത് ഫെബിന്റെ കാഴ്ചയെയാണ്. ആയുർവേദത്തിലും അലോപ്പതിയിലും ചികിത്സിച്ചെങ്കിലും കാഴ്ച തിരികെ കിട്ടിയില്ല.പക്ഷേ അവിടെ തളരാതെ വിധിയോട് പൊരുതി കാഴ്ചയുടെ പിന്‍ബലമില്ലാതെ ഫെബിൻ നേടിയെടുത്ത ജീവിതവിജയം ജീവിതത്തിലെ പ്രശ്നങ്ങളിൽ തളർന്നിരിക്കുന്നവർക്ക് ഒരു പ്രചോദനമാണ്.
പ്ലസ്ടുവിന്റെ പഠനകാലത്തു ഫെബിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും ഓപ്പൺ സ്കൂൾ വഴി പ്ലസ്ടു പഠനം പൂർത്തിയാക്കി. മികച്ച രീതിയിൽ പ്ലസ് ടു പാസ്സായ ഫെബിന് മെറിറ്റിൽ ബി.എ.ഫിലോസഫിക്ക് വിമൻസ് കോളേജിൽ അഡ്മിഷൻ ലഭിച്ചു.
പാഠഭാഗങ്ങൾ ക്ലാസിൽവെച്ചുതന്നെ മനഃപാഠമാക്കിയും കൂട്ടുകാരുടെ നോട്ടുകൾ വാങ്ങിയുമായിരുന്നു പഠനം. വൈകുന്നേരങ്ങളിൽ അമ്മ ലിസിയാണ് നോട്ടുകൾ വായിച്ചുകേൾപ്പിക്കുന്നത്.
ബിരുദാനന്തരബിരുദത്തിനുശേഷം ഫിലോസഫിയിൽ ജൂനിയർ റിസർച്ച്ഫെലോഷിപ്പും ലഭിച്ചു. വിമെൻസ് കോളേജിൽനിന്ന് ഏഴു വർഷങ്ങൾക്കുശേഷം ആദ്യ അവസരത്തിൽ ഒരാൾക്ക് ഫിലോസഫിയിൽ ജെ.ആർ.എഫ്. കിട്ടുന്നത് ഫെബിനിലൂടെയാണെന്ന് അമ്മ ലിസി പറഞ്ഞു. ജൂലായിയിൽ കേരള സർവകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്യാനി രിക്കയാണ് ഫെബിൻ
നോൺ വിഷ്വൽ ഡസ്‌ക്‌ടോപ്പ് ആക്‌സസ് (എൻ.വി.ഡി.എ.) സംവിധാനം മുഖേനയാണ് ഫെബിൻ വായിക്കുന്നത്. പരീക്ഷകൾ എഴുതുന്നത് സ്‌ക്രൈബസ് സംവിധാനം വഴിയും. സൗദി കമ്പനിയിൽ ഇൻഷുറൻസ് മാനേജരായ പത്തനംതിട്ട സ്വദേശി ജോൺ ജോസിന്റെയും ലിസി കുഞ്ചാക്കോയുടെയും മകളാണ് ഫെബിൻ.
ചെറിയ പ്രശ്ങ്ങൾക്കു മുന്നിൽ പോലും പിടിച്ചു നിൽക്കാനാവാതെ തളർന്നു പോകുന്ന ഇന്നത്തെ യുവത്വത്തിന് ഒരു മാതൃകയാണ് ഫെബിൻ
https://www.facebook.com/Malayalivartha